ഫയല്‍ ചിത്രം 
Business

വാലറ്റുകളെപ്പോലെ ടോപ്പപ്പ് ചെയ്യാം ; പുതിയ പ്രീ പെയ്ഡ് സംവിധാനം വരുന്നു

ബാങ്ക് അക്കൗണ്ടില്‍നിന്നു മാത്രമേ പുതിയ സംവിധാനത്തിലേക്ക് പണം നിറയ്ക്കാനാകൂ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് (പി പി ഐ) വരുന്നു.
സേവനങ്ങളും വസ്തുക്കളും വാങ്ങുന്നതിന് ആയിരിക്കും ഇതുപയോഗിക്കുക. 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും. ബില്‍ പേമെന്റ്, മര്‍ച്ചന്റ് പേമെന്റ് എന്നിവയ്ക്കായിരിക്കും മുന്‍ഗണന.

ബാങ്ക് അക്കൗണ്ടില്‍നിന്നു മാത്രമേ പുതിയ സംവിധാനത്തിലേക്ക് പണം നിറയ്ക്കാനാകൂ. ഉപഭോക്താക്കളില്‍നിന്ന് അടിസ്ഥാനവിവരങ്ങള്‍ ശേഖരിച്ചാവണം അക്കൗണ്ടുകള്‍ നല്‍കേണ്ടത്. ഈ മാസം അവസാനം ഇതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

നിലവില്‍ യു പി ഐ. അധിഷ്ഠിത ആപ്പുകളാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഗൂഗിള്‍പേ, പേടിഎം, മൊബി ക്വിക്ക്, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പേസാപ്പ്, എസ്ബിഐ.യുടെ യോനോ തുടങ്ങി ഒട്ടേറെ ആപ്പുകള്‍ ഡിജിറ്റല്‍ ഇടപാടിനായി പ്രചാരത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം