Business

വിജയ ബാങ്കും ദേനാ ബാങ്കും ഇനിയില്ല, ബാങ്ക് ഒഫ് ബറോഡയില്‍ ലയനം പ്രാബല്യത്തില്‍

വിജയ ബാങ്കും ദേനാ ബാങ്കും ഇനിയില്ല, ബാങ്ക് ഒഫ് ബറോഡയില്‍ ലയനം പ്രാബല്യത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം പ്രാബല്യത്തില്‍. ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഒഫ് ബറോഡയില്‍ ലയിച്ചതോടെ ഇനി ആദ്യ രണ്ടു ബാങ്കുകളും ഉണ്ടാവില്ല.

ബംഗളൂരു ആസ്ഥാനമായ വിജയ ബാങ്കും മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. 

ലയനം പ്രാബല്യത്തിലായെങ്കിലും മൂന്ന് ബാങ്കുകളും ഒരുമിച്ചാവാന്‍ ആറ് മാസം സമയമെടുക്കുമെന്നാണ് കരുതുന്നത്. കാലതാമസത്തിനുളള പ്രധാന കാരണം ടെക്‌നോളജി ഏകീകരണമാണ്. 

പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും, ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. ഇന്‍ഷുറന്‍സ് പോലെയുളള അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ ഏകീകരണം ഉടനുണ്ടാകില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ