Business

ഓര്‍ഡര്‍ വരാനായി വിശപ്പ് 'കടിച്ചുപിടിച്ച്' ഇരിക്കേണ്ടി വന്നോ?; സൗജന്യ ഭക്ഷണ ഓഫറുമായി സൊമാറ്റോ

നിര്‍ദിഷ്ട സമയത്തിനുളളില്‍ ഭക്ഷണം ലഭിച്ചില്ലായെങ്കില്‍ പണം തിരിച്ചുനല്‍കുന്ന ഓണ്‍ ടൈം അല്ലെങ്കില്‍ ഫ്രീ ഓഫറാണ് സൊമാറ്റോ അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. നിര്‍ദിഷ്ട സമയത്തിനുളളില്‍ ഭക്ഷണം ലഭിച്ചില്ലായെങ്കില്‍ പണം തിരിച്ചുനല്‍കുന്ന ഓണ്‍ ടൈം അല്ലെങ്കില്‍ ഫ്രീ ഓഫറാണ് സൊമാറ്റോ അവതരിപ്പിച്ചത്.

രാജ്യത്തെ നൂറിലധികം വരുന്ന നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്ന് സൊമാറ്റോ അറിയിച്ചു. ഈ സേവനം ലഭിക്കാന്‍ ആപ്പില്‍ കയറി ഓണ്‍ ടൈം അല്ലെങ്കില്‍ ഫ്രീ എന്ന ഫീച്ചര്‍ ക്ലിക്ക് ചെയ്യാന്‍ സൊമാറ്റോ നിര്‍ദേശിച്ചു.  സമയത്ത് ഭക്ഷണം ലഭിച്ചില്ലായെങ്കില്‍ പണം മടക്കി നല്‍കുന്നതാണ് ഈ ഓഫറെന്നും കമ്പനി അറിയിച്ചു.

അടുത്തിടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ മുഖേന സൊമാറ്റോ ഉപഭോക്താക്കളുടെ അഭിപ്രായം തേടിയിരുന്നു. സൗജന്യമായി ഭക്ഷണം ലഭിക്കാന്‍ എന്ത് വേറിട്ട മാര്‍ഗമാണ് നിങ്ങള്‍ തേടിയിട്ടുളളത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു സൊമാറ്റോ അഭിപ്രായം തേടിയത്. ഇതിന് പിന്നാലെ വന്ന ഉപഭോക്താക്കളുടെ മറുപടിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സൊമാറ്റോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്.

അതേസമയം ഈ പ്രഖ്യാപനം ഫുഡ് ഡെലിവറി ബോയ്‌സിന്മേല്‍ കൂടുതല്‍ സമ്മര്‍ദത്തിന് ഇടയാക്കില്ലേ എന്ന ചോദ്യവും ഉപഭോക്താക്കള്‍ ഉന്നയിച്ചു. ഓര്‍ഡര്‍ സമയത്തിന് എത്തിക്കാന്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കാന്‍ വരെ ഫുഡ് ഡെലിവറി ബോയ്‌സ് നിര്‍ബന്ധിതരാകില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്.എന്നാല്‍ ഇത്തരത്തിലുളള സമ്മര്‍ദം വിതരണക്കാര്‍ക്ക് മേല്‍ ചെലുത്താറില്ലെന്നും പുതിയ ഫീച്ചര്‍ ഉപഭോക്താവ് തെരഞ്ഞെടുത്തതായുളള വിവരം അവര്‍ക്ക് കൈമാറാറില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT