Business

സുരക്ഷാ നമ്പര്‍ പ്ലേറ്റില്ലേ?; വെളളിയാഴ്ച മുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യില്ല: കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ് 

അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ വെളളിയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യില്ല. അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കി. മൂന്നുമാസത്തിനിടെ വിറ്റഴിച്ച ഒരുലക്ഷത്തി ഇരുപതിനായിരം വാഹനങ്ങളുടെ ആര്‍ സി ബുക്കുകള്‍ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഇല്ലാത്തതിനാല്‍ വിതരണം ചെയ്യാനായിട്ടില്ല. 

മോഷണം തടയാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസര്‍കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റാനാവില്ല. വാഹനനിര്‍മാതാക്കളോ ഡീലര്‍മാരോ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി ഉടമയ്ക്ക് സൗജന്യമായി നല്‍കണം. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാക്കിയിരുന്നു. 

എന്നാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ചതില്‍ ഒരുലക്ഷത്തി ഇരുപതിനായിരം വാഹനങ്ങള്‍ക്ക് ഇത്തരം നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്പര്‍പ്ലേറ്റുകളിലുള്ള ഒരു സ്ഥിരനമ്പര്‍ ആര്‍ സി ബുക്കില്‍ രേഖപ്പെടുത്തണം. ഈ നമ്പര്‍ ലഭ്യമാകാത്തത് കാരണം ഇത്രയും വാഹനങ്ങള്‍ക്കും ആര്‍ സി ബുക്കും നല്‍കിയിട്ടില്ല. വ്യാഴാഴ്ചയ്ക്കകം ഇവയ്‌ക്കെല്ലാം സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച് ആര്‍ സി ബുക്ക് കൈപ്പറ്റണമെന്ന് ഡീലര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. അല്ലാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കില്ലെന്നും ആര്‍ടിഒമാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT