Business

സ്മാര്‍ട് ഫോണുകള്‍ പകുതി വിലക്ക്: വന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്

വിവിധ ഉല്‍പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്‌ലിപ്കാര്‍ട്ട്. 'ബിഗ് ബില്യണ്‍ ഡേയ്‌സ് ' എന്ന ഓഫര്‍ മഴ നടത്തിയാണ് ഫ്‌ലിപ്കാര്‍ട്ട് വമ്പിച്ച വിലക്കിഴിവ് നല്‍കുന്നത്. പ്രമുഖ പ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വരെ വലിയ വിലക്കിഴിവിലാണ് ലഭിക്കുക. സെപ്റ്റംബര്‍ 29 ന് വാങ്ങുന്ന ഉല്‍പന്നങ്ങളിന്മേല്‍ 15 ശതമാനം അധിക ഇളവ് ലഭിക്കും.

വിവിധ ഉല്‍പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ ഓഫറുകള്‍ ലഭിക്കും എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്് വിട്ടിട്ടില്ല. വിലക്കിഴിവിന് പുറമെ ഫ്‌ളിപ്കാര്‍ട്ട് വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്. 

നോ കോസ്റ്റ് ഇഎംഐ, ഉല്‍പന്ന എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും ഇതോടൊപ്പം നല്‍കുമെന്നാണ് വിവരം. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാകുമെന്നും ഫ്‌ളിപ്കാര്‍ട്ട് പറയുന്നുണ്ട്. 

ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ പകുതി വിലയ്ക്ക് വില്‍ക്കുമെന്നും സൂചനയുണ്ട്. വന്‍ ഓഫര്‍ ലഭിക്കുന്ന ഉല്‍പന്നങ്ങളുടെ വിഭാഗങ്ങളില്‍ ഫാഷന്‍, ലാര്‍ജ് അപ്ലയന്‍സസ് തുടങ്ങിയവ ഉണ്ടാകും. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT