പ്രതീകാത്മക ചിത്രം 
Business

വരുന്നു, കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ

സ്വന്തമായി ഇലക്ട്രിക് ഓട്ടോറിക്ഷ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

സമകാലിക മലയാളം ഡെസ്ക്

സ്വന്തമായി ഇലക്ട്രിക് ഓട്ടോറിക്ഷ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പദ്ധതിക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണിത്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി(കെഎഎല്‍) ചേര്‍ന്ന് ഈ വര്‍ഷം തന്നെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ പുറത്തിറക്കും. കേരള ലാപ്‌ടോപ് എന്ന ആശയത്തിന് രൂപം നല്‍കിയ സംസ്ഥാന ഹാര്‍ഡ് വെയര്‍ മിഷനാണ് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കും രൂപം നല്‍കിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പദ്ധതിയായിട്ടാണ് വാഹനം അവതരിപ്പിക്കുക. അന്തരീക്ഷമലിലീകരണം നിയന്തിക്കാനായി 2030ഓടെ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് കേരളം സ്വന്തം വൈദ്യുത വാഹനം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും കെഇഎല്ലിനുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കെഎംഎംഎല്‍ രണ്ടു കോടി രൂപ ഇന്റര്‍ കോര്‍പറേറ്റ് വായ്പയും നല്‍കിയിട്ടുണ്ട്.

വ്യവസായ വകുപ്പിന് കീഴിലുള്ള കെഎഎല്‍ നിര്‍മ്മിക്കുന്ന ഓട്ടോറിക്ഷകളെ വൈദ്യുതിയിലേക്ക് മാറ്റുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. കെഎഎല്‍ പുറത്തിറക്കുന്ന ഗുഡ്‌സ് ഓട്ടോയിലും സവാരി റിക്ഷയിലും നിലവില്‍ ഉപയോഗിക്കുന്ന എന്‍ജിന്‍, ഗിയര്‍ ബോക്‌സ് എന്നിവയ്ക്ക് പകരം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവ ഘടിപ്പിക്കും.

ഇലക്ട്രിക് ഓട്ടോയുടെ രൂപകല്‍പ്പനയ്ക്ക് വേണ്ടി ഭെല്‍- ഇഎംഎല്‍(കാസര്‍കോട്), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കോ. ലിമിറ്റഡ്(കെഇഎല്‍) എന്നിവയ്ക്ക് വേണ്ടി സമിതി രൂപീകരിച്ചിട്ടുണ്ട്. മോട്ടോറും കണ്‍ട്രോളറും നിര്‍മ്മിക്കുന്നതിനനുസരിച്ച് കെഎഎല്‍ ഓട്ടോകളെ വൈദ്യുതിയിലേക്ക് മാറ്റും. ആറു മാസത്തിനുള്ളില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. 

ഇലക്ട്രിക് ഓട്ടോ റിചാര്‍ച് ചെയ്യാന്‍ കെഎസ്ഇബിയുമായി സഹകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കുടുംബശ്രീക്ക് റീചാര്‍ജിങ് യൂണിറ്റ് നല്‍കാനും ആലോചനയുണ്ട്. ഓട്ടോറിക്ഷ കൂടാതെ ഹെവി വാഹനങ്ങളെയും വൈദ്യുതിയിലേക്ക് പതിയെ മാറ്റിയേക്കാം. സര്‍ക്കാരിന്റെ ഈ പദ്ധതിയോട് സഹകരിക്കാന്‍ ചില വന്‍കിട നിര്‍മ്മാണ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT