Business

സ്വര്‍ണവില വീണ്ടും 40,000ന് താഴെ; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

വീണ്ടും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 800 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,240 രൂപ നല്‍കണം.

ഗ്രാമിന്റെ വിലയിലും ഇടിവുണ്ട്. 100 രൂപ താഴ്ന്ന്് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4930 രൂപയായി. ഡോളര്‍ വീണ്ടും കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ ആഗോളവിപണിയില്‍ ഒരു ഔണ്‍സിന് 2000 ഡോളറില്‍ താഴെ എന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. 

കഴിഞ്ഞ ദിവസം രണ്ടു തവണകളായി 1040 രൂപയാണ് വര്‍ധിച്ചത്. വീണ്ടും റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സ്വര്‍ണവില മുന്നേറുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്.  അമേരിക്ക-ചൈന വ്യാപാര യുദ്ധം, കോവിഡ് വാക്‌സിന്‍,  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി, ഡോളറിന്റെ മൂല്യം തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചത്. ഒരു ഘട്ടത്തില്‍ ഒരു മാസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആറായിരം രൂപയിലധികം വില വര്‍ധിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുന്നതാണ്് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും