Business

സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 120 രൂപ

സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 120 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 34,320 രൂപയായി. ​ഗ്രാമിന് 15 രൂപ വർധിച്ച് 4,290 രൂപ.

തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ ഒരേ നിരക്കിൽ തുടരുകയായിരുന്നു സ്വർണ വില. ഇന്നലെ പവന് 600 രൂപയോളം കുറഞ്ഞിരുന്നു.

മെയ് 23 മുതലാണ് സ്വർണ വില പവന് 34,800 രൂപയിൽ എത്തിയത്. സർവകാല റെക്കോർഡ് ആയ 35,040 രൂപ എന്ന നിലവാരത്തിൽ വരെ സ്വർണ വില എത്തിയിരുന്നു. മെയ് 18-ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു വില. അഞ്ച് ദിവസം കൊണ്ട് പവന് 600 രൂപയോളമാണ് കുറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT