എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹ സ്ഥാപനമായ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവിസ്സ് കമ്പനി ലിമിറ്റഡ് (AAICLAS) അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയിൽ നിയമനം നടത്തുന്നു. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 11 മുതൽ ജൂലൈ 02 വരെ സമർപ്പിക്കാം.
താഴെ പറയുന്ന എയർപോർട്ടുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്:
തിരുപ്പതി – 09 ഒഴിവുകൾ
തിരുച്ചിറാപ്പള്ളി (Trichy) – 23 ഒഴിവുകൾ
മധുര – 09 ഒഴിവുകൾ
ഭുവനേശ്വർ – 09 ഒഴിവുകൾ
ഉദയ്പൂർ – 12 ഒഴിവുകൾ
യോഗ്യത
അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
ജനറൽ വിഭാഗത്തിന് കുറഞ്ഞത് 60% മാർക്ക്
SC/ST വിഭാഗത്തിന് കുറഞ്ഞത് 55% മാർക്ക്
ഇംഗ്ലീഷ് / ഹിന്ദി വായിക്കാനും സംസാരിക്കാനും കഴിയണം
അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ പരിചയം ഉണ്ടായിരിക്കണം
പ്രായപരിധി 27 വയസ് ആണ്
അപേക്ഷകരെ പന്ത്രണ്ടാം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യും.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കും.
ഇന്റർവ്യൂ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാക്കും
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.aaiclas.aero/uploads/career/AAICLAS8231778658325.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates