കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അവസരം; സ്പീച്ച് തെറാപ്പിസ്റ്റ് മുതൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ വരെ, അകെ 879 ഒഴിവുകൾ

ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ്,ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്,സ്പീച്ച് തെറാപ്പിസ്റ്റ്,ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ,പി.എം.യു കൺസൾട്ടന്റ് ഒഴിവുകൾ
EdCIL Recruitment 2026
EdCIL Recruitment 2026 879 Vacancies for Multidisciplinary Staff and PMU Consultants Apply by June 4.chat gpt
Edited By:
Updated on
2 min read

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എഡ്സിൽ ലിമിറ്റഡ് (EdCIL Limited) മൾട്ടിഡിസിപ്ലിനറി സ്റ്റാഫ്, പിഎംയു കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 879 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 4.

EdCIL Recruitment 2026
ഗുരുവായൂർ ദേവസ്വം സ്കൂളിൽ അവസരം; ക്ലർക്ക്,അധ്യാപക തസ്തികയിൽ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

ഒഴിവുകൾ

1. ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ് (Occupational Therapist) – 125 ഒഴിവുകൾ

  • പ്രായപരിധി: 45 വയസ്

  • ശമ്പളം: മാസം 30,000 രൂപ

യോഗ്യത:

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒക്ക്യുപേഷണൽ തെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.

  • ഇന്ത്യയിൽ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ് ആയി പ്രവർത്തിക്കാനുള്ള രജിസ്ട്രേഷൻ/ലൈസൻസ് വേണം.

പരിചയം:

  • ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

EdCIL Recruitment 2026
ഗുരുവായൂർ ദേവസ്വം സ്കൂളിൽ അവസരം; ക്ലർക്ക്,അധ്യാപക തസ്തികയിൽ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

2. ഫിസിയോതെറാപ്പിസ്റ്റ് (Physiotherapist) – 125 ഒഴിവുകൾ

  • പ്രായപരിധി: 45 വയസ്

  • ശമ്പളം: മാസം 30,000 രൂപ

യോഗ്യത:

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിസിയോതെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.

  • സാധുവായ പ്രൊഫഷണൽ രജിസ്ട്രേഷൻ/ലൈസൻസ് വേണം.

പരിചയം:

  • ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

EdCIL Recruitment 2026
പ്ലസ് ടു യോഗ്യതയുണ്ടോ?, കുടുംബശ്രീയിൽ അവസരം, ഡ്രൈവർ കം സെയിൽസ്മാൻ ആകാം

3. സൈക്കോളജിസ്റ്റ് (Psychologist) – 125 ഒഴിവുകൾ

  • പ്രായപരിധി: 45 വയസ്

  • ശമ്പളം: മാസം 30,000 രൂപ

യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ എം .എ അല്ലെങ്കിൽ എം.എസ്.സി ഉണ്ടായിരിക്കണം.

  • ക്ലിനിക്കൽ / കൗൺസിലിങ് / ഡെവലപ്‌മെന്റൽ സൈക്കോളജി വിഭാഗക്കാർക്ക് മുൻഗണന.

  • സൈക്കോളജി അസസ്മെന്റ്, ബിഹേവിയറൽ തെറാപ്പി മേഖലകളിൽ പരിചയം വേണം.

പരിചയം:

  • ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

EdCIL Recruitment 2026
കേന്ദ്ര സർക്കാർ ജോലി ആണോ സ്വപ്‍നം? 12,256 ഒഴിവുകൾ, ഡിഗ്രി യോഗ്യത; റെയിൽവേ മുതൽ ഓഫ് ഇൻകം ടാക്സിൽ വരെ അവസരം

4. സ്പീച്ച് തെറാപ്പിസ്റ്റ് (Speech Therapist) – 125 ഒഴിവുകൾ

  • ശമ്പളം: മാസം 30,000 രൂപ

  • പ്രായപരിധി: 45 വയസ്

യോഗ്യത:

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് സ്പീച്ച് -ലാംഗ്വേജ് പതോളജി അല്ലെങ്കിൽ ഓഡിയോളജി & സ്പീച്ച്-ലാംഗ്വേജ് പതോളജിയിൽ ബിരുദം അല്ലെങ്കിൽ മാസ്റ്റർ ബിരുദം ആവശ്യമാണ്.

  • റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) യിൽ സാധുവായ രജിസ്ട്രേഷൻ നിർബന്ധമാണ്.

  • ഓട്ടിസം, ഡെവലപ്പ്മെന്റൽ ഡിസോർഡേഴ്സ് ഉള്ള കുട്ടികളുമായി പ്രവർത്തിച്ച പരിചയമുള്ളവർക്ക് മുൻഗണന.

  • മികച്ച അസസ്മെന്റ്, കമ്മ്യൂണിക്കേഷൻ, ഇന്റെർപഴ്സണൽ സ്‌കിൽസ് ഉണ്ടായിരിക്കണം.

  • തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ആവശ്യമാണ്.

പരിചയം:

  • ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

EdCIL Recruitment 2026
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്: ജി.എസ്.ടി കോഴ്‌സിന് ജൂൺ 15 വരെ അപേക്ഷിക്കാം

5. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (Clinical Psychologist) – 125 ഒഴിവുകൾ

  • പ്രായപരിധി: 45 വയസ്

  • ശമ്പളം: മാസം 30,000 രൂപ

യോഗ്യത:

  • റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) അംഗീകൃത സ്ഥാപനത്തിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജി യിൽ പിജി നേടിയിരിക്കണം.

  • റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ സാധുവായ രജിസ്ട്രേഷൻ നിർബന്ധമാണ്.

  • സൈക്കോളജിക്കൽ അസസ്മെന്റ്, ബിഹേവിയറൽ തെറാപ്പി എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.

  • മികച്ച കമ്മ്യൂണിക്കേഷൻ, ഇന്റെർപഴ്സണൽ സ്‌കിൽസ് വേണം; തെലുങ്ക്,ഭാഷ അറിയുന്നത് അധിക ആനുകൂല്യം.

പരിചയം:

  • ബന്ധപ്പെട്ട മേഖലയിലെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

EdCIL Recruitment 2026
HLL Recruitment 2026: പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തിക; കേരളത്തിലും അവസരം,അവസാന തീയതി ജൂൺ 3

6. സ്പെഷ്യൽ എഡ്യുക്കേറ്റർ (സെക്കൻഡറി ലെവൽ) – 125 ഒഴിവുകൾ

  • പ്രായപരിധി: 45 വയസ്

  • ശമ്പളം: മാസം 30,000 രൂപ

യോഗ്യത:

ഉദ്യോഗാർത്ഥിക്ക് ആർ സി ഐ അംഗീകൃത യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം (വാലിഡ് CRR നമ്പർ സഹിതം):

  1. ബിരുദം + ബി.ഇഡ് (Special Education), അല്ലെങ്കിൽ

  2. ബിരുദം + ബി.ഇഡ് (General) ഓട്ടിസം / ഇന്റലക്ച്വൽ ഡിസബിലിറ്റിയിൽ (Autism / Intellectual Disability) 1 വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ,

  3. ബിരുദം + ബി.എഡ് (B.Ed - General) + ഓട്ടിസം / ഇന്റലക്ച്വൽ ഡിസബിലിറ്റിയിൽ ഡി.എഡ്

  • AP TET (Paper-2B നിർബന്ധം) അല്ലെങ്കിൽ സ്പെഷ്യൽ എഡ്യൂക്കേഷനിലുള്ള CTET യോഗ്യത ഉണ്ടായിരിക്കണം.

പരിചയം:

  • ബന്ധപ്പെട്ട മേഖലയിലെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും

EdCIL Recruitment 2026
ESIC: പ്രൊഫസർ തസ്തികയിൽ നിയമനം,118 ഒഴിവുകൾ, 1.20 ലക്ഷം ശമ്പളം

7. സ്പെഷ്യൽ എഡ്യൂക്കേറ്റർ (പ്രൈമറി ലെവൽ) റിക്രൂട്ട്മെന്റ്

  • തസ്തിക: സ്പെഷ്യൽ എഡ്യൂക്കേറ്റർ (Primary Level)

  • ആകെ ഒഴിവുകൾ: 125 ഒഴിവുകൾ

  • പ്രായപരിധി: പരമാവധി 45 വയസ്സ്

  • ശമ്പളം: പ്രതിമാസം 25,000/- രൂപ

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്നുള്ള ഇന്റർമീഡിയറ്റ് (10+2) വിജയം.

  • റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) അംഗീകരിച്ച, സാധുവായ CRR നമ്പർ ഉള്ള സ്പെഷ്യൽ എഡ്യൂക്കേഷനിൽ (Autism/Intellectual Disability) രണ്ട് വർഷത്തെ ഡിപ്ലോമ.

  • AP TET (Paper-1B നിർബന്ധം) അല്ലെങ്കിൽ സ്പെഷ്യൽ എഡ്യൂക്കേഷനിലുള്ള CTET പാസായിരിക്കണം.

EdCIL Recruitment 2026
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ ജോലി; 635 ഒഴിവുകൾ, ബിരുദം യോഗ്യത, കേരളത്തിലും അവസരം

8. പി.എം.യു കൺസൾട്ടന്റ് (PMU Consultant) റിക്രൂട്ട്മെന്റ്

  • തസ്തിക: പി.എം.യു കൺസൾട്ടന്റ് (PMU Consultant)

  • ആകെ ഒഴിവുകൾ: 04 ഒഴിവുകൾ

  • പ്രായപരിധി: പരമാവധി 45 വയസ്സ്

  • ശമ്പളം: പ്രതിമാസം 55,000/- രൂപ

ആവശ്യമായ യോഗ്യതകൾ:

  • ക്ലിനിക്കൽ സൈക്കോളജി / സൈക്കോളജി / സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നിവയിൽ Ph.D. അല്ലെങ്കിൽ M.Phil.

അഭിലഷണീയമായ യോഗ്യതകൾ (Desirable):

  • ഭിന്നശേഷിക്കാരുടെ പുനരധിവാസ (Rehabilitation of Persons with Disabilities) മേഖലയിലുള്ള Ph.D. കൂടുതൽ അനുകൂല ഘടകമായി പരിഗണിക്കും.

പരിചയം

  • ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ള (Experienced) ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.

EdCIL Recruitment 2026
ഡിഗ്രിയുണ്ടോ?, മുൻ പരിചയം വേണ്ട; കോഴിക്കോട് എയർപോർട്ടിൽ ജോലി

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.edcilindia.co.in/Default/ViewFile/?id=1779401966084_Deatailed%20Advertisment

Summary

EdCIL Recruitment 2026 879 Vacancies for Multidisciplinary Staff and PMU Consultants Apply by June 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com