

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 118 ഒഴിവുകളാണ് ഉള്ളത്. മെഡിക്കൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.
അനാട്ടമി – 7
അനസ്‌തീഷിയോളജി – 7
ബയോകെമിസ്ട്രി – 4
കമ്മ്യൂണിറ്റി മെഡിസിൻ – 7
ഡെർമറ്റോളജി – 1
എമർജൻസി മെഡിസിൻ – 6
ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി – 5
ജനറൽ മെഡിസിൻ – 8
ജനറൽ സർജറി – 8
മൈക്രോബയോളജി – 7
ഒഫ്താൽമോളജി (കണ്ണ്) – 4
ഓർത്തോപീഡിക്സ് – 8
ഒട്ടോറിനോളറിംഗോളജി (ENT) – 2
പീഡിയാട്രിക്സ് – 6
പാത്തോളജി – 6
ഫാർമക്കോളജി – 5
ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ – 2
ഫിസിയോളജി – 5
സൈക്യാട്രി – 3
റേഡിയോഡയഗ്നോസിസ് (റേഡിയോളജി) – 4
റെസ്പിറേറ്ററി മെഡിസിൻ – 4
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) – 9
ആകെ ഒഴിവുകൾ – 118
ബന്ധപ്പെട്ട വിഷയത്തിൽ MD / MS അല്ലെങ്കിൽ തുല്യമായ പി.ജി യോഗ്യത നിർബന്ധമാണ്.
IMC Act 1956 പ്രകാരമുള്ള അംഗീകൃത മെഡിക്കൽ യോഗ്യത ഉണ്ടായിരിക്കണം.
പ്രൊഫസർ തസ്തികയ്ക്ക് പരമാവധി 50 വയസാണ് പ്രായപരിധി.
സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
നോൺ മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ടായിരിക്കണം.
കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്ന് PhD യോഗ്യതയും വേണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 1,23,100 മുതൽ 2,15,900 രൂപ വരെ ശമ്പളം ലഭിക്കും.
ഇതിന് പുറമെ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://esic.gov.in/attachments/recruitmentfile.recruitment_of_teaching_faculty_.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates