'നഴ്സുമാരെ,യുഎഇ വിളിക്കുന്നു'; സർക്കാർ ഏജൻസി വഴി സൗജന്യ നിയമനം, മികച്ച ശമ്പളവും ആനുകൂല്യങ്ങളും

അകെ 50 ഒഴിവുകളാണ് ഉള്ളത്. ജനറൽ നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ODEPC nursing job
UAE Nursing Assistant Recruitment Through ODEPC 50 Vacancies Availablepexels
Updated on
1 min read

യുഎഇയിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ ജോലി നേടാൻ മികച്ച അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗജന്യമായി ആണ് നിയമനം നടത്തുന്നത്. അകെ 50 ഒഴിവുകളാണ് ഉള്ളത്. ജനറൽ നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ODEPC nursing job
നഴ്സുമാർക്ക് ജർമനിയിൽ അവസരം; നോർക്കയിലൂടെ സൗജന്യ നിയമനം, 2.5 ലക്ഷം വരെ ശമ്പളം

യോഗ്യത

  • ജി.എൻ.എം യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാവുന്നത്.

  • MOH/DHA ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

  • തെരഞ്ഞെടുക്കപ്പെട്ടാൽ ലൈസൻസ് ഇല്ലാത്തവർ MOH/DHA ലൈസൻസ് നേടണം

  • ഡാറ്റാഫ്ലോ പൂർത്തിയാക്കിയവരെയും പ്രോസസിൽ ഉള്ളവരെയും പരിഗണിക്കും.

ODEPC nursing job
മലബാർ കാൻസർ സെന്ററിൽ അവസരം; മാസ്റ്റർ ബിരുദം യോഗ്യത, ശമ്പളം 32,000 രൂപ, അവസാന തീയതി മെയ് 20
  • അപേക്ഷകർക്ക് ആശുപത്രി, ക്ലിനിക് അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് 1 വർഷം പരിചയം ഉണ്ടായിരിക്കണം.

  • ഉയരം കുറഞ്ഞത് 5 അടി ആയിരിക്കണം, BMI മാനദണ്ഡങ്ങൾ പാലിക്കണം.

  • പ്രായപരിധി 20 മുതൽ 40 വയസ് വരെയാണ്.

  • വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം.

  • ഇംഗ്ലീഷ് ആശയവിനിമയം നല്ല രീതിയിൽ ചെയ്യാൻ കഴിയണം.

ODEPC nursing job
കേരളാ ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അവസരം; എല്ലാ ജില്ലകളിലും ഒഴിവ്, ബിരുദം യോഗ്യത, അവസാന തീയതി മെയ് 21
  • ട്രാകിയോസ്റോമി കെയർ, കാതീറ്റർ കെയർ, എന്നിവ കൈകാര്യം ചെയ്യുന്നതിൽ കഴിവ് ഉണ്ടായിരിക്കണം.

  • NGT അല്ലെങ്കിൽ PEG വഴി എന്ററൽ ഫീഡിംഗ് സംബന്ധിച്ച അറിവും ആവശ്യമാണ്.

  • മികച്ച ആശയവിനിമയത്തിനുള്ള കഴിവ്, ക്രിട്ടിക്കൽ തിങ്കിംഗ് എന്നിവ അനിവാര്യമാണ്.

ODEPC nursing job
ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം; വാച്ച് മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ, ഏഴാം ക്ലാസ് യോഗ്യത, മികച്ച ശമ്പളം

ജോലി സമയം

മാസത്തിൽ 15 ദിവസമാണ് ജോലി സമയം. ഓരോ ദിവസം 24 മണിക്കൂർ ഡ്യൂട്ടി (ആകെ 360 മണിക്കൂർ) ആയിരിക്കും. നിശ്ചിത സമയത്തെക്കാൾ കൂടുതൽ ജോലി ചെയ്താൽ ഓവർടൈം വേതനം ലഭിക്കും.

ODEPC nursing job
ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ; ബിരുദം യോഗ്യത, അവസാന തീയതി മേയ് 30

മറ്റ് വിവരങ്ങൾ

  • കമ്പനി 24 മാസത്തേക്ക് (2 വർഷം) എംപ്ലോയ്‌മെന്റ് വിസയും കോൺട്രാക്റ്റും നൽകും.

  • യാത്ര,താമസ സൗകര്യം സൗജന്യമായിരിക്കും

  • ഇന്റർനെറ്റ് അടക്കമുള്ള മറ്റു ചെലവുകൾ സ്വന്തമായി തന്നെ വഹിക്കണം.

  • പ്രതിമാസം 3,500 എഇഡി ശമ്പളമായി ലഭിക്കും.

ODEPC nursing job
ആരോഗ്യ മേഖലയിൽ ജോലി നേടണോ? ഏഴ് പുതിയ പാരാമെഡിക്കൽ കോഴ്സുകൾ അറിയാം, ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ പഠിക്കാം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV, പാസ്‌പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit@odepc.in എന്ന ഇമെയിലിലേക്ക് “Assistant Nurse to UAE” എന്ന സബ്ജക്റ്റ് നൽകി 2026 മെയ് 31നകം അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://odepc.kerala.gov.in/job/free-recruitment-of-assistant-nurse-to-uae

Summary

UAE Nursing Assistant Recruitment Through ODEPC 50 Vacancies Available Free Government Recruitment Apply Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com