ACLS & BLS Training Announced by REACH Finishing School  @RRMCH
Career

വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന നഴ്സുമാർ ശ്രദ്ധിക്കുക; ഈ കോഴ്സ് നിങ്ങൾ അറിഞ്ഞിരിക്കണം

ജിഎൻഎം പാസായവർ, ബി.എസ്.സി നഴ്സിങ് ബിരുദധാരികൾ, ആരോഗ്യരംഗത്ത് ജോലി ചെയ്യുകയോ വിദേശത്ത് അവസരം തേടുകയോ ചെയ്യുന്നവർക്ക് ഈ പരിശീലനം പ്രയോജനപ്പെടും.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള ഫിനിഷിംഗ് സ്കൂൾ റീച്ച് ആരോഗ്യരംഗത്തെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി പുതിയ പരിശീലന പരിപാടികൾ ആരംഭിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) അംഗീകൃത കോഴ്സുകളായ അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (ACLS), ബേസിക് ലൈഫ് സപ്പോർട്ട് (BLS) എന്നീ കോഴ്സുകളിൽ പരിശീലനം നൽകുന്നു.

അന്തർദേശീയ നിലവാരമുള്ള അടിയന്തര രക്ഷാപ്രവർത്തന കോഴ്സുകളാണ് ഇവ. അഞ്ച് ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.

ജിഎൻഎം പാസായവർ, ബി.എസ്.സി നഴ്സിങ് ബിരുദധാരികൾ, ആരോഗ്യരംഗത്ത് ജോലി ചെയ്യുകയോ വിദേശത്ത് അവസരം തേടുകയോ ചെയ്യുന്നവർക്ക് ഈ പരിശീലനം പ്രയോജനപ്പെടും.

രോഗികളെ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളിൽ ശാസ്ത്രീയമായി ഇടപെടാൻ സഹായിക്കുന്ന സാങ്കേതിക അറിവുകളും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതായി റീച്ച് അധികൃതർ അറിയിച്ചു.

കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്കുമായി 9496015002, 9496015051 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ വിശദാംശങ്ങൾ റീച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.reach.org.in - ൽ വിവരങ്ങൾ ലഭ്യമാണ്.

Career news: ACLS & BLS Training Announced by REACH Finishing School

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി സ്ഫോടനം; സാങ്കേതിക സഹായം നൽകിയ ശ്രീന​ഗർ സ്വദേശി പിടിയിൽ; മരണം 15

'അഭയം നല്‍കുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കും', ഇന്ത്യ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്

അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

രഞ്ജി ട്രോഫി; മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; തിരിച്ചടിച്ച് കേരളം

SCROLL FOR NEXT