Andaman Nicobar Police Recruitment 2026 Apply for 495 Group B and Group C Posts. Andaman Nicobar Police/x
Career

ആൻഡമാൻ നിക്കോബാർ പൊലീസ് നിയമനം; പത്താം ക്ലാസ് മുതൽ യോഗ്യത, 495 ഒഴിവുകൾ, അവസാന തീയതി മേയ് 17

10-ാം ക്ലാസ്, പ്ലസ് ടു മുതൽ ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 17.

Author : സമകാലിക മലയാളം ഡെസ്ക്

ആൻഡമാൻ നിക്കോബാർ പൊലീസ് ഗ്രൂപ്പ്-ബി (നോൺ-ഗസറ്റഡ്), ഗ്രൂപ്പ്-സി തസ്തികകളിലേക്ക് നിയമനം നടത്താനൊരുങ്ങുന്നു. ആകെ 495 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10-ാം ക്ലാസ്, പ്ലസ് ടു മുതൽ ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 17.

തസ്തികകൾ: സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്/PMT/FS/മാസ്റ്റർ/GD), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്/ബാൻഡ്സ്മാൻ/GD/വയർലെസ്/ഡ്രൈവർ തുടങ്ങിയവ), റേഡിയോ ഓപ്പറേറ്റർ (ASI), റേഡിയോ ടെക്നീഷ്യൻ (ASI), ഫയർമാൻ, ഫോളോവർ.

പ്രായപരിധി: തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. ഭൂരിഭാഗം എസ്.ഐ തസ്തികകൾക്ക് 18 മുതൽ 30 വയസ് വരെ. കോൺസ്റ്റബിൾ/ഫോളോവർ തസ്തികകൾക്ക് 18 മുതൽ 33 (17/05/2026 അടിസ്ഥാനമാക്കി) വയസ് വരെ.

യോഗ്യത

വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വ്യത്യസ്തമായ തസ്തികകളിൽ അപേക്ഷ നൽകാം.

ബിരുദതല തസ്തികകൾ

  • ഉദാ: സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), റേഡിയോ ഓപ്പറേറ്റർ (ASI) തുടങ്ങിയവ

  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.

  • കൂടാതെ ഭൂരിഭാഗം തസ്തികകൾക്കും സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.

ഹയർ സെക്കൻഡറി തല തസ്തികകൾ

  • ഉദാ: കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്), സബ് ഇൻസ്പെക്ടർ (മാസ്റ്റർ) തുടങ്ങിയവ.

  • പ്ലസ് ടു പാസായിരിക്കണം.

  • കൂടാതെ ബന്ധപ്പെട്ട സാങ്കേതിക/നൈപുണ്യ യോഗ്യതകളും ആവശ്യമാണ്.

മെട്രിക് തല തസ്തികകൾ

  • ഉദാ: ഫിറ്റർ ഇലക്ട്രീഷ്യൻ, ഡീസൽ മെക്കാനിക്, ഫോളോവർ തസ്തികകൾ

  • പത്താം ക്ലാസ് പാസായിരിക്കണം.

  • കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ITI/NTC/NAC യോഗ്യത, പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം.

നിയമനം ലഭിക്കുന്നവർക്ക് 19,900 മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://andamannicobar.gov.in/admin-pannel/whatsnew.pdf

Andaman Nicobar Police Recruitment 2026 Apply for 495 Group B and Group C Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി; രാത്രി അരമണിക്കൂര്‍ നിയന്ത്രണം

കറന്റ് ബില്ല് പകുതിയായി കുറയും; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

പുതുവര്‍ഷത്തിലെ അഞ്ചാമന്‍; അമ്മത്തൊട്ടിലിലെ 'റിഥം'

ഡിയോഡറന്റുകളുടെ പതിവു ഉപയോ​ഗം സ്തനാർബുദ സാധ്യത വർധിപ്പിക്കും? യാഥാർഥ്യമെന്ത്?

കൊല്ലത്ത് കനത്ത വേനല്‍മഴ; എണ്ണപ്പന കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം

SCROLL FOR NEXT