ആൻഡമാൻ & നിക്കോബാർ ഐലൻഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വനിതാ ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 86,000 രൂപ ശമ്പളം ലഭിക്കും. എൻ എം സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
അഭിമുഖത്തിനായി വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കരുതണം.
ഔദ്യോഗിക വെബ്സൈറ്റ് ആയ https://aniims.andamannicobar.gov.in എന്നതിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം.
സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഇന്റർവ്യൂ സമയത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ എത്തേണ്ടതാണ്.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത (TA/DA) ലഭിക്കില്ല.
ഇന്റർവ്യൂ തീയതിയിലോ സമയത്തോ മാറ്റമുണ്ടെങ്കിൽ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതാണ്. അതിനാൽ ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റ് പതിവായി പരിശോധിക്കുക.
ഇന്റർവ്യൂ വിവരങ്ങൾ:
തീയതി: 2026 മെയ് 30
സമയം: രാവിലെ 10:00 മണി മുതൽ
സ്ഥലം: Dean Office, ANIIMS New Campus, Corbyn’s Cove.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates