Applications are now open for the NORKA Roots Directors' Scholarship. 
Career

പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ്; യോഗ്യതയും അപേക്ഷിക്കേണ്ടതും ഇങ്ങനെ...

കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ള വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്ത പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾ സ്‌കോളർഷിപ്പിന് അർഹരാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നു. നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ള വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്ത പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾ സ്‌കോളർഷിപ്പിന് അർഹരാണ്.

2026-27 വർഷം റെഗുലറായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും പഠിക്കുന്ന കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പഠിക്കുന്ന കോഴ്‌സിന് വേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ളവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനവും ആയിരിക്കണം. യോഗ്യരായവർക്ക് www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

Financial assistance for higher education is provided to the children of economically disadvantaged Non-Resident Keralites (NRKs) and the children of returnee migrants. Applications are now open for the NORKA-ROOTS Directors' Scholarship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റം അല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

പുന്നപ്ര-വയലാർ വിവാദം അനാവശ്യമല്ല; സിപിഐയുടെ ചരിത്രം രചിക്കാൻ മറ്റൊരാളെ ആവശ്യമില്ലെന്ന് എസ്. സോളമൻ

711 കിലോമീറ്റര്‍ റേഞ്ച്, 10 മിനിറ്റ് ചാര്‍ജില്‍ 303 കിലോമീറ്റര്‍; ഇലക്ട്രിക് കരുത്തില്‍ ബെന്‍സ് ജിഎല്‍സി, വില 78.50 ലക്ഷം രൂപ