Applications for Margadeepam Scholarship Open Until September 22. FILE
Career

മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1500 രൂപയാണ് സ്‌കോളർഷിപ്പ് തുക.

സമകാലിക മലയാളം ഡെസ്ക്

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി സർക്കാർ നൽകുന്ന മാർഗ്ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷ നൽകാം. ഈ മാസം 22 നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം.

മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗത്തിലുള്ള കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1500 രൂപയാണ് സ്‌കോളർഷിപ്പ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്‌കൂൾതലത്തിൽ അപേക്ഷിക്കണം.

വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, അച്ഛനോ / അമ്മയോ / രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25) എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുന്നത് നിർബന്ധമല്ല. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471-2302090.

Education news: Applications for Margadeepam Scholarship Open Until September 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

SCROLL FOR NEXT