കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സി- ഡിറ്റിലേക്ക് (C-DIT) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകളാണുള്ളത്. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 8.
1. പ്രൊഡക്ഷൻ കോർഡിനേറ്റർ
ഒഴിവ്: 1
യോഗ്യത: പ്രിന്റിങ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിൽ NTC/STC/ITI/KGTE യോഗ്യതയും എട്ട് വർഷത്തെ പരിചയവും.
പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് 10 വർഷത്തെ പരിചയം വേണം.
SSLC യോഗ്യതയുള്ളവർക്ക് 15 വർഷത്തെ പരിചയം ആവശ്യമാണ്.
പ്രായപരിധി: 50 വയസ്സ്.
പ്രതിമാസ ശമ്പളം: 32,820–34,190 രൂപ.
2. ജൂനിയർ പ്രൊഡക്ഷൻ കോർഡിനേറ്റർ
ഒഴിവ്: 2
യോഗ്യത: പ്രിന്റിങ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും നാല് വർഷത്തെ പരിചയം വേണം.
അല്ലെങ്കിൽ NTC/STC/ITI/KGTE യോഗ്യതയും ആറ് വർഷത്തെ പരിചയം വേണം.
പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് ഏഴ് വർഷവും SSLC യോഗ്യതയുള്ളവർക്ക് ഒൻപത് വർഷവും പ്രിന്റിങ് പ്രവർത്തനങ്ങളിലെ പരിചയം വേണം.
പ്രായപരിധി: 50 വയസ്സ്.
പ്രതിമാസ ശമ്പളം: 24,720–25,750 രൂപ.
3. സീനിയർ മെഷീൻ ഓപ്പറേറ്റർ
ഒഴിവ്: 18
യോഗ്യത: പ്രിന്റിങ് ടെക്നോളജി/മെക്കാനിക്കൽ വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.
അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിൽ NTC/STC/ITI/KGTE യോഗ്യതയും ഏഴ് വർഷത്തെ പരിചയം വേണം.
പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് എട്ട് വർഷവും SSLC യോഗ്യതയുള്ളവർക്ക് 10 വർഷവും പ്രിന്റിങ് പ്രവർത്തനങ്ങളിലെ പരിചയം ആവശ്യമാണ്.
പ്രായപരിധി: 50 വയസ്സ്.
പ്രതിമാസ ശമ്പളം: 27,920–31,020 രൂപ.
4. ജൂനിയർ മെഷീൻ ഓപ്പറേറ്റർ
ഒഴിവ്: 8
യോഗ്യത: പ്രിന്റിങ് ടെക്നോളജി/മെക്കാനിക്കൽ വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയം വേണം.
അല്ലെങ്കിൽ മെഷിനിസ്റ്റ്, കാർപെന്റർ, ഫിറ്റർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്, വെൽഡർ, പ്രിന്റിങ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ വിജ്ഞാപനത്തിൽ പറയുന്ന ITI/KGTE യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും വേണം.
പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് ആറ് വർഷവും SSLC യോഗ്യതയുള്ളവർക്ക് എട്ട് വർഷവും പ്രിന്റിങ് പ്രവർത്തനങ്ങളിലെ പരിചയം ആവശ്യമാണ്.
പ്രായപരിധി: 50 വയസ്സ്.
പ്രതിമാസ ശമ്പളം: 21,070–23,410 രൂപ.
5. ഗ്രാഫിക് ഡിസൈനർ (സെക്യൂരിറ്റി ഡോക്യുമെന്റ്സ് പ്രൊഡക്ഷൻ)
ഒഴിവ്: 1
യോഗ്യത: ബിഎഫ്എ, ഗ്രാഫിക് ഡിസൈൻ/ആനിമേഷൻ ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
ബിരുദവും അംഗീകൃത ഗ്രാഫിക് ഡിസൈൻ സർട്ടിഫിക്കറ്റ് കോഴ്സും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.
പ്ലസ് ടു യോഗ്യതയോടൊപ്പം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൾട്ടിമീഡിയ/ഗ്രാഫിക് ഡിസൈൻ/ആനിമേഷൻ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ, അഞ്ച് വർഷത്തെ പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം.
SSLCയും ഫൈൻ ആർട്സ് ഡിപ്ലോമയും 10 വർഷത്തെ ഡിസൈനിങ് പരിചയവുമുള്ളവർക്കും അവസരമുണ്ട്.
പ്രായപരിധി: 55 വയസ്സ്.
പ്രതിമാസ ശമ്പളം: 30,000–40,000 രൂപ.
താൽപര്യമുള്ളവർ സി-ഡിഐടിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ www.careers.cdit.org വഴി ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം.
വിജ്ഞാപനം: https://careers.cdit.org/2026Con/OIPNotification24.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates