Applications have been invited for recruitment to various posts under the Indian Council of Agricultural Research (ICAR) ICAR
Career

വിട്ടു കളയല്ലേ... കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ 1,393 ഒഴിവുകൾ; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്രികൾച്ചർ, അനിമൽ സയൻസ്, ഫിഷറീസ് സയൻസ്, എഞ്ചിനീയറിങ്, ലൈബ്രറി സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും (KVK) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 1,393 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്രികൾച്ചർ, അനിമൽ സയൻസ്, ഫിഷറീസ് സയൻസ്, എഞ്ചിനീയറിങ്, ലൈബ്രറി സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷകൾ ഡിസംബർ 17 വരെ സമർപ്പിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ

1. ഫീൽഡ് ഫാം ടെക്നീഷ്യൻ

  • അഗ്രികൾച്ചർ: 476

  • അനിമൽ സയൻസ്: 50

  • ഫിഷറീസ് സയൻസ്: 57

  • ഹോം സയൻസ് / കമ്മ്യൂണിറ്റി സയൻസ്: 2

2. ലബോറട്ടറി ടെക്നീഷ്യൻ

  • അഗ്രികൾച്ചർ: 223

  • അനിമൽ സയൻസ്: 65

  • ഫിഷറീസ് സയൻസ്: 33

  • ഹോം സയൻസ് / കമ്മ്യൂണിറ്റി സയൻസ്: 3

3.വർക്ക്‌ഷോപ്പ് സ്റ്റാഫ്

  • സിവിൽ എഞ്ചിനീയറിങ്: 51

  • അഗ്രികൾച്ചറൽ എഞ്ചിനീയറിങ്: 42

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 35

  • ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്: 25

  • ലൈബ്രറി / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെന്റേഷൻ സ്റ്റാഫ്: 59

  • ഇൻഫർമേഷൻ ടെക്നോളജി (IT): 133

വിദ്യാഭ്യാസ യോഗ്യത

  • അഗ്രികൾച്ചർ: അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എഞ്ചിനീയറിങ് തുടങ്ങിയ വിജ്ഞാപനത്തിൽ നിർദേശിച്ച വിഷയങ്ങളിൽ ബിരുദം.

  • അനിമൽ സയൻസ്: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം (B.V.Sc. & A.H.).

  • ഫിഷറീസ് സയൻസ്: ഫിഷറീസ് സയൻസിൽ ബിരുദം (B.F.Sc.).

  • സിവിൽ എഞ്ചിനീയറിങ്: ബി.ഇ./ബി.ടെക് അല്ലെങ്കിൽ മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ.

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: ബി.ഇ./ബി.ടെക് അല്ലെങ്കിൽ മൂന്ന് വർഷത്തെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ.

  • ലൈബ്രറി സയൻസ്: ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം.

  • ഇൻഫർമേഷൻ ടെക്നോളജി: കംപ്യുട്ടർ ആപ്ലിക്കേഷൻസ്, കംപ്യുട്ടർ സയൻസ്, ഐ.ടി. എന്നിവയിൽ ബിരുദം അല്ലെങ്കിൽ വിജ്ഞാപനത്തിൽ അംഗീകരിച്ച എഞ്ചിനീയറിങ് ബിരുദം.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 21 മുതൽ 30 വയസ്സ് (2026 ഡിസംബർ 17 അടിസ്ഥാനമാക്കി) വരെയാണ്.ർക്കാർ ചട്ടങ്ങൾ പ്രകാരം അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതയുള്ളവർക്ക് അഗ്രികൾച്ചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.asrb.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://asrb.gov.in/UserDocs6dc859e6-6651-4187-b328-648e46bb5986_Notification%20of%20.pdf

Applications have been invited for recruitment to various posts under the Indian Council of Agricultural Research (ICAR)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

ജയിൽമോചിതനായ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സഞ്ജു മങ്ങി, ആന്ധ്രയോട് 29 റണ്‍സിന് തോറ്റ് കേരളം

'ദൈവം എന്റെ പ്രാര്‍ഥന കേട്ടു'; 12 കോടിയുടെ ദീപാവലി ബംപര്‍ അടിച്ച് കര്‍ഷകന്‍

എഫ്ഡിയിൽ ഇടണോ, അതോ എസ്ഐപി മതിയോ?; കൂടുതൽ റിട്ടേൺ എവിടെ?, ഒരു താരതമ്യം