Applications Invited for Admission to SC Development Department ITIs in Kerala. 
Career

പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിൽ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

താൽപര്യമുള്ളവർ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.scdd.kerala.gov.in ലെ SCDD ITI ADMISSION 2026 ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.scdd.kerala.gov.in ലെ SCDD ITI ADMISSION 2026 ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ആണ്.

എസ്.സി വിഭാഗത്തിന് 80 ശതമാനവും, എസ്.ടി വിഭാഗത്തിന് 10 ശതമാനവും, മറ്റ് വിഭാഗങ്ങൾക്ക് 10 ശതമാനവും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം വെള്ളയമ്പലത്തെ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ് (0471 2316680), കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ് (0495 2371451), ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

വിശദമായ വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.scdd.kerala.gov.in

Applications Invited for Admission to SC Development Department ITIs in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

നത്തിങ്ങിന്റെ പുതിയ ഫോണ്‍ ജൂലൈ ഏഴിന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

ഫ്രീസ് ചെയ്ത ബ്രെഡ് കഴിച്ചിട്ടുണ്ടോ? ​ഗ്ലൂക്കോസ് സ്പൈക്ക് 30 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

35 വർഷത്തെ കീഴ്‌വഴക്കം പൊളിച്ചെഴുതി സ്പീക്കറുടെ ചരിത്ര റൂളിംഗ്; ഡെപ്യൂട്ടി സ്പീക്കർക്കും ഇനി ശ്രദ്ധക്ഷണിക്കൽ പ്രമേയം കൊണ്ടുവരാം

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍