

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) വിവിധ താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി, ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ്, ലബോറട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ഒഴിവുകളുണ്ട്. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ മുതൽ 32,000 രൂപ വരെ ലഭിക്കാം.
ബയോടെക്നോളജിയിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം
മോളിക്യുലർ ബയോളജി, വൈറോളജി സാങ്കേതിക വിദ്യകളിൽ പ്രവൃത്തി പരിചയം
സെൽ കൾച്ചർ, ക്ലോണിംഗ്, മൈക്രോബയോളജി ടെക്നിക്കുകൾ, വൈറസ് കൾച്ചർ എന്നിവയിൽ പ്രാവീണ്യം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: പ്രതിമാസം 20,000 രൂപ
കാലാവധി: തുടക്കത്തിൽ 6 മാസം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 13 വൈകിട്ട് 5 മണി
ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി - 3
കൊമേഴ്‌സിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം
പ്രായപരിധി: 2026 ജൂലൈ 2-ന് 30 വയസ്സ് കവിയരുത്
പരിശീലന കാലാവധി: 1 വർഷം
സ്റ്റൈപ്പൻഡ്: പ്രതിമാസം 15,000 രൂപ
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 2 വൈകിട്ട് 5 മണി
യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജി (മൈക്രോബയോളജി) / മെഡിക്കൽ മൈക്രോബയോളജി / മെഡിക്കൽ ബയോ കെമസ്ട്രി / മൈക്രോ ബയോളജി / ക്ലിനിക്കൽ വൈറോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ (കുറഞ്ഞത് 60% മാർക്കോടെ, റെഗുലർ ഫുൾ-ടൈം)
വൈറോളജി / മൈക്രോബയോളജി ഡയഗ്നോസ്റ്റിക്സ് മേഖലയിൽ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം .
പ്രായപരിധി: 2026 ജൂലൈ 2-ന് 35 വയസ്സ് കവിയരുത്
ശമ്പളം: പ്രതിമാസം 32,000 രൂപ
പരിശീലന കാലാവധി: 1 വർഷം (പ്രകടനത്തെ അടിസ്ഥാനമാക്കി നീട്ടാൻ സാധ്യത)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 2, വൈകിട്ട് 5 മണി
പ്രോജക്ട് അസോസിയേറ്റ് - 2
അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസ് വിഷയത്തിൽ മാസ്റ്റർ ബിരുദം.
മോളിക്യുലർ ബയോളജി ടെക്നിക്കുകളിൽ കുറഞ്ഞത് 1 വർഷം പ്രവൃത്തി പരിചയം
സെൽ കൾച്ചർ / വൈറോളജി / ആനിമൽ ഹാൻഡ്ലിംഗ് / വൈറൽ വെക്ടർസ് & ജീൻ തെറാപ്പി മേഖലയിൽ പരിചയം അഭികാമ്യം.
പ്രായപരിധി: 2026 ജൂലൈ 11-ന് 35 വയസ്സ് കവിയരുത്
ശമ്പളം: ₹31,000 + HRA (NET/GATE ഉള്ളവർക്ക്) / ₹25,000 + HRA (NET/GATE ഇല്ലാത്തവർക്ക്)
പരിശീലന കാലാവധി: 1 വർഷം (പ്രകടനത്തെ അടിസ്ഥാനമാക്കി നീട്ടാം)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 11, വൈകിട്ട് 5 മണി
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates