Applications Invited for BHMCT Admission 2026 27 by LBS Centre for Science and Technology. pexels
Career

BHMCT: ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി നേടണോ? ഹോട്ടൽ മാനേജ്‌മെന്റ് &കാറ്ററിങ് ടെക്‌നോളജി പഠിക്കാം, പ്ലസ് ടു യോഗ്യത, അവസാന തീയതി മെയ് 26

പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഹോസ്പിറ്റാലിറ്റി മേഖലയിലെ കരിയർ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (BHMCT) പഠിക്കാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓൺലൈൻ അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് 26 ആണ്.

പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം ഡൗൺലോഡ് ചെയ്യുന്ന ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഫീസ് അടയ്ക്കാം.

അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ അനുബന്ധ രേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. പ്രവേശന പരീക്ഷ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടത്തപ്പെടും. പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Applications Invited for BHMCT Admission 2026 27 by LBS Centre for Science and Technology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാവയായി തുടരാന്‍ ഇല്ല, ഇനി ഞാൻ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും’; പൊട്ടിത്തെറിച്ച് ശ്വേത

കൊളസ്ട്രോൾ ഉണ്ടോ? മുട്ട ഒഴിവാക്കേണ്ടതില്ല, ആരോഗ്യകരമായി കഴിക്കേണ്ടത് ഇങ്ങനെ

'സ്ത്രീ കാര്‍ഡ് ഇറക്കി, 67 ലക്ഷം രൂപയുടെ കണക്കില്ല'; ശ്വേതയ്‌ക്കെതിരെ ബാബുരാജ്

മുംബൈയിൽ ലിഫ്റ്റ് തകർന്നുവീണ് അപകടം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു, സഹോദരനടക്കം 3 പേർക്ക് പരിക്ക്

സീ ഫുഡ് കയറ്റുമതി യൂണിറ്റില്‍ അമോണിയം ചോര്‍ച്ച; ഏഴ് മരണം; 60ലേറെ പേര്‍ ആശുപത്രിയില്‍