Applications Invited for Chenda Instructor and Assistant Professor Posts file
Career

ചെണ്ട അധ്യാപകൻ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കഥകളി ചെണ്ടയിൽ ബി.എ,ബി.പി.എ ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് ബിരുദവും കേരള കലാമണ്ഡലത്തിൽ നിന്ന് ചെണ്ട പ്ലേയർ പാസായതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതതുമായ ഉദ്യോഗാർഥികൾക്ക് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

സമകാലിക മലയാളം ഡെസ്ക്

സ്വാതി തിരുനാൾ സംഗീത കോളേജിലെ കേരള നടനം വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ ചെണ്ട ഫോർ ഡാൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജനുവരി 20 ന് അഭിമുഖം നടക്കും.

കഥകളി ചെണ്ടയിൽ ബി.എ/ബി.പി.എ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് ബിരുദവും കേരള കലാമണ്ഡലത്തിൽ നിന്ന് ചെണ്ട പ്ലേയർ പാസായതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതതുമായ ഉദ്യോഗാർഥികൾക്ക് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം. എല്ലാ ഉദ്യോഗാർഥികളും അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

അസിസ്റ്റന്റ് പ്രൊഫസർ,ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മാത്‌സ്‌, ട്രേഡ്സ്മാൻ (സിവിൽ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 19  രാവിലെ 10 ന് കോളേജിൽ നടക്കും.

അസിസ്റ്റന്റ് പ്രൊഫസറിന് 55 ശതമാനത്തിൽ കുറയാതെ മാത്‌സിൽ എം.എസ്.സിയും (നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ട്രേഡ്സ്മാൻ (സിവിൽ) തസ്തികയ്ക്ക് ഐ.ടി.ഐ/ ടി.എച്ച്.എൽ.സി ഇൻ സിവിലുമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

Job news: Applications Invited for Chenda Instructor and Assistant Professor Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യാനികള്‍ പോലും മുസ്ലീങ്ങളെ ഭയന്ന് ജീവിക്കുന്നു; നായാടി തൊട്ട് നസ്രാണികള്‍ വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം': വെള്ളാപ്പള്ളി നടേശന്‍

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

വിളർച്ചയെ അകറ്റിനിർത്താം, ഇരുമ്പിന്റെ കലവറയായ പാലക്ക് ചീര ശീലമാക്കാം

അപേക്ഷിച്ചിട്ടും എആര്‍ റഹ്മാന്‍ 'വന്ദേ മാതരം' പാടിയില്ലെന്ന് അവതാരക; മറുപടി നല്‍കി ചിന്‍മയി; ലജ്ജാകരമെന്ന് മീര ചോപ്ര

അത് 'കൈയബദ്ധം'! മത്സര ശേഷം 'കൈ' കൊടുത്ത് ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍

SCROLL FOR NEXT