Applications invited for expert panel to inspect disability institutions.  meta ai
Career

ഭിന്നശേഷിക്കാർക്കുള്ള സ്ഥാപന പരിശോധന; വിദഗ്ദ്ധസമിതി പാനലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സ്പീച്ച് പത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ എന്നീ തസ്തികയിലേക്കാണ് നിയമനം.

സമകാലിക മലയാളം ഡെസ്ക്

ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം, അംഗീകാരം തുടങ്ങിയവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സംസ്ഥാന ഭിന്നശേഷി അവകാശ ചട്ടമനുസരിച്ച് ആലപ്പുഴ ജില്ലയിൽ രൂപീകരിക്കുന്ന വിദഗ്ദ്ധസമിതി പാനലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സ്പീച്ച് പത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ എന്നീ തസ്തികയിലേക്കാണ് നിയമനം. ഭിന്നശേഷി വിഭാഗക്കാരുമായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസ്, ആലപ്പുഴ, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ബിൽഡിംഗ്, ജനറൽ ആശുപത്രിക്ക് സമീപം, പാലസ് വാർഡ്, ഇരുമ്പ് പാലം പി ഒ ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദഗ്ദർക്ക് ഒരു പരിശോധനയ്ക്ക് 2000 രൂപ നിരക്കിൽ ഫീസ് അനുവദിക്കും. ഫോൺ: 0477 2253870.

Job news: Applications invited for the expert committee panel to inspect institutions for persons with disabilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT