Applications invited for Master of Medical Physiology and B.Sc. Nursing courses TNIE FIle
Career

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി,ബി എസ്‌സി നഴ്‌സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16 വരെ ഫീസ് അടയ്ക്കാം ബി എസ്‌സി നഴ്‌സിങ് അപേക്ഷ ക്ഷണിച്ചു. എട്ട് വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ ഓഗസ്റ്റ് 16 ന് നടക്കും

സമകാലിക മലയാളം ഡെസ്ക്

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16 വരെ ഫീസ് അടയ്ക്കാം. ബി എസ്‌സി നഴ്‌സിങ് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഓഗസ്റ്റ് 16 ന് നടക്കും

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി

ഈ അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025ലെ അപേക്ഷ ക്ഷണിച്ചത്. ഓഗസ്റ്റ് 16 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. ഓഗസ്റ്റ് 16 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാം. കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച എം.ബി.ബിഎസ് / ബി.ഡി.എസ് / ബി.എ.എം.എസ് / ബി.എച്ച്.എം.എസ് / ബി.യു.എം.എസ് റഗുലർ ഡിഗ്രി കോഴ്‌സ് 50 ശതമാനം മാർക്ക് നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച റഗുലർ ബി.എസ്.സി നഴ്‌സിംഗ് / ബി.ഫാം / ബി.പി.റ്റി / ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്‌സുകൾ 50 ശതമാനം മാർക്ക് നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.

ബി എസ്‌സി നഴ്‌സിങ്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളജുകളിലേയ്ക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ ബി എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി ഓഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഓഗസ്റ്റ് 16 ന് നടത്തും.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഓഗസ്റ്റ് എട്ട് വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്‌സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി എൻ എം (GNM) കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.

Education news: Applications invited for admission to courses in Master of Medical Physiology and B.Sc. Nursing. fees for Master of Medical Physiology can be paid till August 16. Application for B.Sc. Nursing can be applied till August 8. Entrance exam will be held on August 16.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം ലേഡീസ് കംപാര്‍ട്‌മെന്റില്‍, യുവതിയുടെ നില ഗുരുതരം

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT