Applications Invited for M.Phil Courses special arrangement
Career

എം.ഫിൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് ഫീസ്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) ൽ  കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച (2025-26) രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  സെപ്റ്റംബർ  15 മുതൽ 27 വരെ ഫെഡറൽ  ബാങ്കിന്റെ കേരളത്തിലെ എല്ലാ  ശാഖകളിലും വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ചെല്ലാൻ മുഖേന  അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. 

പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് ഫീസ്. എസ്സ്.സി/എസ്സ്.ടി അപേക്ഷകർക്ക് 50 ശതമാനം മാർക്ക് മതിയാകും. സെപ്റ്റംബർ 30 നകം അപേക്ഷ സമർപ്പിക്കണം. ഒക്‌ടോബർ 11 നാണ് പ്രവേശനപരീക്ഷ . കൂടുതൽ വിവരങ്ങൾക്ക് : 0471 2560361, 2560362, 2560363, 2560364, 2560365.

Education news: Applications Invited for M.Phil Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ! (വിഡിയോ)

മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും; ടി20 ലോകകപ്പ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പിണറായിയില്‍ പൊട്ടിയത് ബോംബ് അല്ല'; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി ചിതറിയ അപകടം ഉണ്ടായത് റീല്‍സ് ചിത്രീകരണത്തിനിടെ

SCROLL FOR NEXT