Applications Invited for Section Controller Posts in Indian Railways special arraignment
Career

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ ആകാൻ അവസരം; 368 ഒഴിവുകൾ

കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. ഇത് സംബന്ധിച്ച വിഞ്ജാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. 368 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. ഇത് സംബന്ധിച്ച വിഞ്ജാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പുറത്തിറക്കി.

കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. പ്രായപരിധി 20നും 33നും ഇടയിൽ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ഉണ്ടാകും. 15 സെപ്റ്റംബർ 2025 മുതൽ അപേക്ഷ നൽകാം.

നിയമനം ലഭിക്കുന്നവർക്ക് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ 35,400 മുതൽ 44,900 രൂപ വരെ ശമ്പളമായി ലഭിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, രേഖ പരിശോധന, മെഡിക്കൽ പരിശോധന എന്നി ഘട്ടങ്ങളിലൂടെയാണ് നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർ ആർ ബിയുടെ വെബ്‌സൈറ്റ്‌ www.rrbthiruvananthapuram.gov.in. സന്ദർശിക്കുക.

Job news: Applications Invited for Section Controller Posts in Indian Railways.

.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT