കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ, കുസാറ്റിലും നാറ്റ്പാക്കിലും പ്രൊജക്ട് ഫെലോ ഒഴിവുകൾ

കേരള നഴ്സസ്സ് ആൻഡ് മിഡ്‌വൈവ്സ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Vacancies for Assistant Professor in KITS, Project Fellow in CUSAT and NATPAC
Vacancies for Assistant Professor in KITTS, Project Fellow in CUSAT and NATPACFreepik -representation purpose only
Updated on
2 min read

കിറ്റ്സിൽ അസിസ്റ്റ​ന്റ് പ്രൊഫസർ‍, കുസാറ്റിലും നാറ്റ്പാക്കിലും പ്രൊജക്ട് ഫെലോ,ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ കംപ്യൂട്ടർ ഓപ്പറേറ്റർ,പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ,അരീക്കോട് ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍,അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയർ എന്നീ തസ്തികളിൽ ഒഴിവുകൾ

Vacancies for Assistant Professor in KITS, Project Fellow in CUSAT and NATPAC
പി എസ് സി സെപ്റ്റംബറിൽ നടത്തുന്ന ഒഎംആർ പരീക്ഷ, അഭിമുഖം, പ്രമാണ പരിശോധന

കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം)/എംടിടിഎം/ എംടിഎ/ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, യുജിസി-നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും.

2025 ജനുവരി 1-ന് 50 വയസ് കവിയരുത്. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ സെപ്റ്റംബർ ഒമ്പതിന് അഞ്ച് മണിക്ക് മുൻപായി ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707, 2329468.

Vacancies for Assistant Professor in KITS, Project Fellow in CUSAT and NATPAC
കിഫ്ബി: മെക്കാനിക്കല്‍ എഞ്ചിനീയറിങ് പാസായവർക്ക് അവസരം

കുസാറ്റിൽ പ്രൊജക്ട് ഫെലോ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിൽ പ്രോജക്ട് ഫെലോ ഒഴിവിലേയ്ക്ക് സെപ്റ്റംബർ എട്ടിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ 75% മാർക്കോടെ ബയോടെക്നോളജി അല്ലെങ്കിൽ ബയോകെമിസ്ട്രിയിൽ എംഎസ്‌സി പാസായിരിക്കണം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ saripas@cusat.ac.in എന്ന വിലാസത്തിൽ സെപ്റ്റംബർ ആറിനോ അതിനുമുമ്പോ ലഭിക്കത്തക്ക വിധം തങ്ങളുടെ ബയോഡാറ്റ അയയ്ക്കുക. സെപ്റ്റംബർ എട്ടിന് രാവിലെ 9.30-ന് മുമ്പ് ഉദ്യോഗാർത്ഥികൾ വകുപ്പ് മേധാവിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

നാറ്റ്പാക്കിൽ പ്രൊജക്ട് ഫെലോ

കെ എസ് സി എസ് ടി ഇ - നാറ്റ്പാക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് എന്നിവയിൽ എം ടെക്കോ തത്തുല്യ യോ​ഗ്യതയോ അല്ലെങ്കിൽ വാ‍ട്ടർ റിസോഴ്സ് എഞ്ചിനിയറിങ് ജിയോ ഇൻഫർമാറ്റിക്സ് ഫസ്റ്റ്ക്ലാസിൽ കുറയാതെ മാ‍ർക്കോടെയുള്ള എംടെക്കോ തത്തുല്യ യോ​ഗ്യതയും വാട്ടർവെയ്സ് ആൻഡ് ജിയോഇൻഫർമാറ്റിക്സ് ഉൾപ്പെടുന്ന പ്രോജക്ടിൽ ഒരുവർ‍ഷത്തെ പരിചയവും ഉള്ളവർ‍ക്ക് അപേക്ഷിക്കാം.

പ്രായം 36 വയസ്സിൽ കവിയാൻ പാടില്ല. അവസാന തീയതി സെപ്റ്റംബർ 17. വിശദവിവരങ്ങൾക്ക്: www.natpac.kerala.gov.in.

Vacancies for Assistant Professor in KITS, Project Fellow in CUSAT and NATPAC
ഇലക്ട്രിക് വാഹന രംഗത്ത് കരിയർ താൽപ്പര്യമുണ്ടോ? എങ്കിൽ, ഡൽഹി ഐഐടിയിൽ ഇവി ടെക്നോളജി പഠിക്കാം

കംപ്യൂട്ടർ ഓപ്പറേറ്റർ

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്‌കോളർഷിപ് വിതരണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

സയൻസ്/ആർട്‌സ്/കോമേഴ്‌സ് വിഷയത്തിലെ മൂന്ന് വർഷ സർവ്വകലാശാല ബിരുദവും ഗവണ്മെന്റ് അംഗീകരിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA) യോഗ്യതയുള്ളവരും ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ളവരുമായവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 36 വയസ് കവിയാൻ പാടില്ല.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ഷീറ്റുകളുടെയും ഒറിജിനൽ എന്നിവ സഹിതം സെപ്റ്റബർ 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം മേലേതമ്പാനൂർ സമസ്ത ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in

Vacancies for Assistant Professor in KITS, Project Fellow in CUSAT and NATPAC
'Earn while you Learn': അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സുകളുമായി ഡിജിറ്റല്‍ സര്‍വകലാശാല

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ട‍ർ

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. സെപ്റ്റംബർ 16 രാവിലെ 10 ന് പുല്ലുവിള സി.എച്ച്.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

അരീക്കോട് ഗവ. ഐടിഐയില്‍ സ്റ്റെനോഗ്രാഫര്‍ & സെക്രട്ടറിയല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ പത്തിന് രാവിലെ 11.30 ന് നടക്കും.

മതിയായ യോഗ്യതയുള്ള ഈഴവ/ബില്ല/തീയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്തിനുള്ളില്‍ അരീക്കോട് ഗവ. ഐ. ടി. ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം . ഫോണ്‍ : 0483 2850238.

ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയർ

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസില്‍ ഒരു ഓവര്‍സിയറുടെ ഒഴിവുണ്ട്.

യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ /ബിടെക് (സിവില്‍). അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന.

അഭിമുഖത്തിനായി അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 15 രാവിലെ 10.30 ന് ഹാജരാകണം.

Vacancies for Assistant Professor in KITS, Project Fellow in CUSAT and NATPAC
വീട്ടിലിരുന്ന് ഐഐടിയിൽ പഠിക്കാം, സയൻസ് ബിരുദം നേടാം

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്സസ്സ് ആൻഡ് മിഡ്‌വൈവ്സ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് (ശമ്പള നിരക്ക് 35600 -75400 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർ ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം സെപ്റ്റംബർ 26 വൈകിട്ട് അ‍ഞ്ചിന് മുൻപായി അപേക്ഷിക്കണം.

രജിസ്ട്രാർ, കേരള നഴ്സസ്സ് ആൻഡ് മിഡ്‌വൈവ്സ്സ് കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

Summary

Job News: Vacancies in KITS, CUSAT NATPAC, Directorate of Minority Welfare, Community Health Centre, ITI, Grama Panchayat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com