Applications invited for the Marine Structural Fitter course asap
Career

മറൈൻ സ്ട്രക്ച്വർ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സ് പഠിക്കാൻ അവസരം

വിദ്യാർത്ഥികൾക്ക് കപ്പലിന്റെ ഹൾ-ഫിറ്റിംഗ്, ഹൾ-വെൽഡിംഗ്, സ്ട്രക്ചറൽ ഫിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകുകയാണ് കോഴ്സിന്റെ ലക്ഷ്യം. ലേഔട്ട്, അലൈൻമെന്റ്, ഫിറ്റ്-അപ്പ് ജോലികൾക്കായുള്ള പ്രായോഗിക പരിശീലനവും ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

വിഴിഞ്ഞം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും കൊച്ചിൻ ഷിപ്പ് യാർഡും ചേർന്ന നടത്തുന്ന മറൈൻ സ്ട്രക്ച്വർ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2023 ലോ അതിന് ശേഷമോ വെൽഡർ,ഫിറ്റർ,ഷീറ്റ് മെറ്റൽ തുടങ്ങിയ കോഴ്സുകളിൽ ഐ ടി ഐ പാസായവർക്കാണ് അവസരം.

വിദ്യാർത്ഥികൾക്ക് കപ്പലിന്റെ ഹൾ-ഫിറ്റിംഗ്, ഹൾ-വെൽഡിംഗ്, സ്ട്രക്ചറൽ ഫിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകുകയാണ് കോഴ്സിന്റെ ലക്ഷ്യം. ലേഔട്ട്, അലൈൻമെന്റ്, ഫിറ്റ്-അപ്പ് ജോലികൾക്കായുള്ള പ്രായോഗിക പരിശീലനവും ലഭിക്കും.

ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ആദ്യത്തെ രണ്ട് മാസം വട്ടിയൂർക്കാവ് പോളിടെക്‌നിക്കിലും അതിനുശേഷമുള്ള നാല് മാസം കൊച്ചിൻ ഷിപ്പ് യാഡിലും ആയിരിക്കും ക്ലാസുകളും ട്രെയിനിങ്ങും. 15000 രൂപയാണ് കോഴ്സ് ഫീ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/marine-structural-fitter/ സന്ദർശിക്കുക

Education news: Admissions Open for Marine Structure Fitter & Fabricator Course by Vizhinjam ASAP and Cochin Shipyard.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്ന് ദിലീപിന്‍റെ ഫോണ്‍ അസ്വാഭാവികമായി ഓഫ് ആയി, ഡ്രൈവറുടെ ലൊക്കേഷന്‍ നെടുമ്പാശ്ശേരിയില്‍'; അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

'കിഡ്‌നി പ്രശ്‌നമാകുന്നു'; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

PSC KAS: കെഎഎസ് ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ തീയതി പ്രഖ്യാപിച്ചു

'ഒന്നര വർഷമായി പിരിഞ്ഞു താമസിക്കുന്നു'; വിവാഹമോചിതയായെന്ന് വെളിപ്പെടുത്തി നടി ഹരിത

'എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല'; സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍

SCROLL FOR NEXT