Apprenticeship Opportunity at Hindustan Copper  Hindustan Copper /x
Career

ഹിന്ദുസ്ഥാൻ കോപ്പറിൽ 167 ഒഴിവുകൾ

പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 167 പേരെയാണ് തെരഞ്ഞെടുക്കുക. മധ്യപ്രദേശിലെ മലൻജിഖണ്ഡിലുള്ള കോപ്പർ പ്രോജക്ടിലാണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ അപ്രന്റിസ്ഷിപ്പിന് അവസരം. പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 167 പേരെയാണ് തെരഞ്ഞെടുക്കുക. മധ്യപ്രദേശിലെ മലൻജിഖണ്ഡിലുള്ള കോപ്പർ പ്രോജക്ടിലാണ് ഒഴിവുകൾ ഉള്ളത്.

നിയമാനുസൃത സ്റ്റൈപ്പൻഡ് അനുവദിക്കും.​ 2023-നോ അതിനുമുമ്പോ ഐടിഐ പാസ്സായവർ മറ്റെവിടെയും അപ്രന്റിസ്‌ഷിപ്പ് ചെയ്യുകയോ പ്രവൃത്തി പരിചയം നേടുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്‌മൂലം മജിസ്ട്രേറ്റ് അല്ലെങ്കിൽ നോട്ടറി ഒപ്പുവെച്ചത് ഹാജരാക്കണം. ഡിപ്ലോമ,ബിഇ, ബിടെക്, അല്ലെങ്കിൽ തത്തുല്യമായ ഉയർന്ന യോഗ്യതകൾ പരിഗണിക്കില്ല. ഒഴിവുള്ള തസ്തികകളെക്കുറിച്ചു അറിയാൻ www.hindustan copper.com സന്ദർശിക്കുക.

പ്രായ പരിധി 18 മുതൽ 25 വയസ്‌ വരെ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമാനുസൃത ലഭിക്കും.​ www. apprenticeshipindia.gov.in-ൽ രജിസ്റ്റർചെയ്തശേഷം ഹിന്ദുസ്ഥാൻ കോപ്പറിന്റെ വെബ്സൈറ്റായ www.hindustan copper.com മുഖേന ഓൺലൈനായി അപേക്ഷിക്കണം.

Job news: Apprenticeship Opportunity at Hindustan Copper for 10th Pass or ITI Qualified Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

SCROLL FOR NEXT