Bank of Baroda Announces 417 Vacancies file
Career

ബാങ്ക് ഓഫ് ബറോഡയിൽ 417 ഒഴിവുകൾ

മാനേജർ(സെയിൽസ്‌) - 227, അഗ്രികൾച്ചർ മാർക്കറ്റിങ്‌ ഓഫീസർ - 142, അഗ്രികൾച്ചർ മാർക്കറ്റിങ്‌ മാനേജർ - 48 എന്നിങ്ങനെയാണ്‌ തസ്തികകളും ഒഴിവുകളുടെയും എണ്ണം. നിയമനം ലഭിക്കുന്നവർക്ക് ഒരു വർഷം പ്രൊബേഷൻ പിരീഡായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, അഗ്രികൾച്ചർ മാർക്കറ്റിങ്‌ ഓഫീസർ,അഗ്രികൾച്ചർ മാർക്കറ്റിങ്‌ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഈ മാസം 26 വരെ അപേക്ഷ നൽകാം.

തസ്തികകളും ഒഴിവുകളുടെ എണ്ണവും

മാനേജർ(സെയിൽസ്‌) - 227, അഗ്രികൾച്ചർ മാർക്കറ്റിങ്‌ ഓഫീസർ - 142, അഗ്രികൾച്ചർ മാർക്കറ്റിങ്‌ മാനേജർ - 48 എന്നിങ്ങനെയാണ്‌ തസ്തികകളും ഒഴിവുകളുടെയും എണ്ണം. നിയമനം ലഭിക്കുന്നവർക്ക് ഒരു വർഷം പ്രൊബേഷൻ പിരീഡായിരിക്കും.

അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 850 രൂപ. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് 175 രൂപ. ഓൺലൈൻ ടെസ്‌റ്റ്‌, സൈക്കോമെട്രിക്‌ ടെസ്‌റ്റ്‌, ഗ്രൂപ്പ്‌ ഡിസ്‌കഷൻ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ ജോലി ലഭിക്കുക. എറണാകുളത്ത്‌ പരീക്ഷാകേന്ദ്രമുണ്ട്‌.

സെയിൽസ് മാനേജർ- അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. പ്രായപരിധി 24 – 34 വയസ്‌ വരെ ആയിരിക്കും. അഗ്രികൾച്ചർ മാർക്കറ്റിങ്‌ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 24 –36 വയസ്‌ വരെയും അഗ്രികൾച്ചർ സെയിൽസ് മാനേജർ തസ്തികയിലേക്ക് 26 –42 വയസ്‌ വരെയുമാണ്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി www.bankofbaroda.in സന്ദർശിക്കുക

Job news: Bank of Baroda Announces 417 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT