ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ ഒഴിവുകൾ; ഇന്റർവ്യൂ ഓഗസ്റ്റ് 14 മുതൽ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അപ്രന്റിസ് ഇൻ ഇസിജി ടെക്നോളജി തസ്തികയിൽ തസ്തികയിൽ എട്ട് ഒഴിവാണ് റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷ പരിശീലനം നൽകും.
job interview SCTIMST
job interview at Sree Chitra Thirunal Institute for Medical Sciences and Technologyrepresentative AI image
Updated on
1 min read

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ഉള്ള ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു.

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അപ്രന്റിസ് ഇൻ ഇസിജി ടെക്നോളജി,ജൂനിയർ റിസർച്ച് ഫെലോ, പ്രോജക്ട് സയന്റിസ്റ്റ്,സ്റ്റാഫ് ഫിസിഷ്യൻ (അഡ്ഹോക്) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

ഈ ഒഴിവുകൾ നികത്തുന്നതിനായുള്ള ഇ​ന്റർവ്യൂകൾ ഓ​ഗസ്റ്റ് 14 മുതൽ 19 വരെ വിവിധ ദിവസങ്ങളിലായി നടക്കും.

job interview SCTIMST
ഔഷധിയിൽ 511 ഒഴിവുകൾ; ഏഴാം ക്ലാസ് പാസ്സായവർക്കും അപേക്ഷിക്കാം

* ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അപ്രന്റിസ് ഇൻ ഇസിജി ടെക്നോളജി തസ്തികയിൽ തസ്തികയിൽ എട്ട് ഒഴിവാണ് റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷ പരിശീലനം നൽകും. . ഇന്റർവ്യൂ ഓഗസ്റ്റ് 14 ന് നടക്കും.

* എസ് സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണ് താൽക്കാലിക നിയമനത്തിനായി റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്. ഇതിനായുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 16 ന് നടക്കും.

job interview SCTIMST
സിഇഒ ആണെങ്കിലും പണിപോകും, പകരം എഐ വരും; മുന്നറിയിപ്പുമായി ഗൂഗിൾ എക്‌സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസർ

*ശ്രീചിത്രയിൽ സ്റ്റാഫ് ഫിസിഷ്യൻ (അഡ്ഹോക്) തസ്തികയിലും ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽക്കാലിക നിയമനമാണ് ഈ തസ്തികയിലും നടത്തുക. ഇതിനായുള്ള അഭിമുഖം ഓഗസ്റ്റ് 18 ന് നടത്തും.

*ശ്രീചിത്രയിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. താൽക്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 19 ന് നടക്കും.

വിശദ വിവരങ്ങൾക്ക്: https://www.sctimst.ac.in/recruitment/ സൈറ്റ് സന്ദർശിക്കുക

Job News: There are vacancies for the posts of Apprentice in ECG Technology, Junior Research Fellow, Project Scientist, and Staff Physician at Sree Chitra Thirunal Institute for Medical Sciences and Technology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com