Bank of Baroda has invited applications for various positions within its Wealth Management Services division. @bankofbaroda
Career

ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; മാനേജർ തസ്തികകൾ, അവസാന തീയതി ഡിസംബർ 7

ഗ്രൂപ്പ് ഹെഡ്, ഹെഡ് ഇൻവെസ്റ്റ്‌മെന്റ്, ടെറിട്ടറി ഹെഡ്, ഇൻവെസ്റ്റ്‌മെന്റ് പ്രോഡക്ട് മാനേജർ, സീനിയർ റിലേഷൻഷിപ്പ് മാനേജർ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്‌മെന്റ് സർവീസസ് വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 837 ഒഴിവുകളാണ് ഉള്ളത്. ഗ്രൂപ്പ് ഹെഡ്, ഹെഡ് ഇൻവെസ്റ്റ്‌മെന്റ്, ടെറിട്ടറി ഹെഡ്, ഇൻവെസ്റ്റ്‌മെന്റ് പ്രോഡക്ട് മാനേജർ, സീനിയർ റിലേഷൻഷിപ്പ് മാനേജർ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 7.

ഒഴിവുകളും തസ്തികകളും

  • ഗ്രൂപ്പ് ഹെഡ്: 8

  • ഹെഡ് ഇൻവെസ്റ്റ്‌മെന്റ്: 1

  • ടെറിട്ടറി ഹെഡ്: 35

  • ഇൻവെസ്റ്റ്‌മെന്റ് പ്രോഡക്ട് മാനേജർ: 2

  • സീനിയർ റിലേഷൻഷിപ്പ് മാനേജർ: 791

യോഗ്യതയും പ്രവൃത്തിപരിചയവും

സീനിയർ റിലേഷൻഷിപ്പ് മാനേജർ: കുറഞ്ഞത് മൂന്ന് വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയം വേണം. നിശ്ചിത NISM, IRDA സർട്ടിഫിക്കേഷനുകളും ആവശ്യമാണ്. എംബിഎ ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് യോഗ്യതകൾ അഭികാമ്യമാണ്.

ടെറിട്ടറി ഹെഡ്: വെൽത്ത് മാനേജ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി അല്ലെങ്കിൽ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് മേഖലയിൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

ഗ്രൂപ്പ് ഹെഡ്: കുറഞ്ഞത് 12 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇതിൽ അഞ്ച് വർഷമെങ്കിലും റിലേഷൻഷിപ്പ് മാനേജർമാരുടെ ടീം ലീഡറായി ജോലി ചെയ്തിരിക്കണം.

ഹെഡ് ഇൻവെസ്റ്റ്‌മെന്റ്: പത്ത് വർഷത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം വേണം. ഇതിൽ അഞ്ച് വർഷമെങ്കിലും സീനിയർ ലീഡർഷിപ്പ് തലത്തിൽ പ്രവർത്തിച്ചിരിക്കണം. നിശ്ചിത NISM സർട്ടിഫിക്കേഷനുകളും ആവശ്യമാണ്.

ഇൻവെസ്റ്റ്‌മെന്റ് പ്രോഡക്ട് മാനേജർ: അഞ്ച് വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയം വേണം. ഇതിൽ മൂന്ന് വർഷമെങ്കിലും വെൽത്ത് മാനേജ്‌മെന്റ് മേഖലയിൽ ഇൻവെസ്റ്റ്‌മെന്റ് കൗൺസിലറായി പ്രവർത്തിച്ചിരിക്കണം. നിശ്ചിത NISM സർട്ടിഫിക്കേഷനും ആവശ്യമാണ്.

പ്രായപരിധി

2026 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് അപേക്ഷകന്റെ പ്രായം കണക്കാക്കുന്നത്. തസ്തിക അനുസരിച്ച് 24 മുതൽ 50 വയസ്സുവരെയാണ് പ്രായപരിധി. എസ്‌സി/എസ്ടി, ഒബിസി, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളവും നിയമനവും

തസ്തികകൾക്ക് നിശ്ചിത ശമ്പളം പ്രഖ്യാപിച്ചിട്ടില്ല. യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയാണ് പ്രതിഫലം തീരുമാനിക്കുക. ആദ്യഘട്ടത്തിൽ അഞ്ച് വർഷത്തേക്കാണ് കരാർ നിയമനം. നിബന്ധനകൾക്ക് വിധേയമായി അഞ്ച് വർഷം കൂടി നീട്ടാം.

അപേക്ഷാ ഫീസ്

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 850 രൂപ ആണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർ, അർഹരായ വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് 175 രൂപ മതി.

എങ്ങനെ അപേക്ഷിക്കാം?

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.bank.in സന്ദർശിക്കുക. കരിയർ വിഭാഗത്തിലെ ‘Current Opportunities’ തുറന്ന് പരസ്യ നമ്പർ BOB/HRM/REC/ADVT/2026/20 കണ്ടെത്തി വിജ്ഞാപനം വായിച്ചശേഷം ഓൺലൈനായി അപേക്ഷിക്കാം.

Bank of Baroda has invited applications for various positions within its Wealth Management Services division.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവാലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

'ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കും?'; എൽപിഎസ്‌ടി സമരക്കാരുടെ അനുപാതം കുറയ്ക്കൽ ആവശ്യം തള്ളി മുഖ്യമന്ത്രി

സിവി ധനരാജ് കൊലപാതകം; മൂന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

സൈജു കുറുപ്പിനൊപ്പം നന്ദ​ഗോവിന്ദം ഭജൻസും; 'ഹരിവരാസനം' ടീസർ പുറത്ത്

'ഗ്യാസ് ആണെന്ന് കരുതി ആഴ്ചകളോളം മരുന്ന് കഴിച്ചു, പരിശോധിച്ചപ്പോൾ അണ്ഡാശയ കാൻസർ'; 4 ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർ