Bank of Baroda announces 30 vacancies under sports quota recruitment file
Career

കായികതാരങ്ങൾക്ക് ബാങ്ക് ജോലി, ബാങ്ക് ഓഫ് ബറോഡയിൽ 30 ഒഴിവുകളിലേക്ക് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ്; ഇന്ന് മുതൽ മെയ് 12 വരെ അപേക്ഷിക്കാം

ക്ലറിക്കൽ കേഡറിലാണ് ഒഴിവുകളുള്ളത്. കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

ബാങ്ക് ഓഫ് ബറോഡയിൽ കായികതാരങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ കായിക മേഖലയിൽ മികവ് തെളിച്ച വനിതാ, പുരുഷ കായികതാരങ്ങൾക്ക് അവസരമുണ്ട്.

ഇന്ന് (ഏപ്രിൽ 22) മുതൽ അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചു തുടങ്ങും. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകളും കായികമേഖലയിലെ മികവും ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

ക്ലറിക്കൽ കേഡറിലാണ് ഒഴിവുകളുള്ളത്. കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലെ 30 ഒഴിവുകൾ നികത്തുന്നതിനാണ് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് നടത്തുന്നത്.

ക്രിക്കറ്റ്, കബഡി, ടേബിൾ ടെന്നീസ്, ഫുട്ബോൾ എന്നീ നാല് കായിക മേഖലകളിൽ നിർദ്ദിഷ്ട നിലകളിൽ കളിമികവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം. ആകെ 30 ഒഴിവുകളിൽ ആറ് ഒഴിവുകൾ സ്ത്രീകൾക്കും 24 ഒഴിവുകൾ പുരുഷന്മാർക്കുമാണ്.

ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും നിയമനം. ടേബിൾ ടെന്നീസ്, കബഡി എന്നീ കായിക ഇനങ്ങളിൽ നിന്നാണ് വനിതാ കായികതാരങ്ങളെ നിയമിക്കുന്നത്.

ഓരോ ഒഴിവിനും ഒരു പ്രത്യേക റോൾ/സ്പെഷ്യലൈസേഷൻ ആവശ്യകതയുണ്ട് (ഉദാ. ബാറ്റ്സ്മാൻ, ഫാസ്റ്റ് ബൗളർ, ഗോൾകീപ്പർ, മിഡ്ഫീൽഡർ, മുതലായവ), കൂടാതെ ഉദ്യോഗാർത്ഥികൾ അവരുടെ സ്പോർട്സ് സ്പെഷ്യലൈസേഷനുമായി പൊരുത്തപ്പെടുന്ന റോളിലേക്ക് മാത്രമേ അപേക്ഷിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.

ആവശ്യാനുസരണം ഒഴിവുകളുടെ എണ്ണവും അവയുടെ വിഭജനവും പരിഷ്കരിക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള തത്തുല്യ യോഗ്യത എന്നതാണ് വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി : 20 - 28 വയസ്സ് ( മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഇളവുകൾ ലഭിക്കും- ഡിഒപിടി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മികവ് പുലർത്തുന്ന കായികതാരങ്ങൾക്ക് ഇളവ് ലഭിക്കുക)

ശമ്പളം : 24050 – 64480 രൂപ സ്കെയിൽ

ഈ റിക്രൂട്ട്മെന്റിൽ എസ് സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾ തിരിച്ചുള്ള സംവരണം ഇല്ല

അപേക്ഷാ ഫീസ്

ജനറൽ / ഇഡബ്ല്യുഎസ് / ഒബിസി: 850 രൂപ(ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ

എസ്‌സി / എസ്ടി / ഇഎസ്എം / ഡിഇഎസ്എം / സ്ത്രീകൾ : 175 രൂപ (ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി: മെയ് 12 ( 12.05.2026)

സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം.

Job Alert: Bank of Baroda invites applications for 30 sports quota vacancies. Sportspersons can apply online from today until May 12. Check eligibility, details, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

ടൂത്ത് ബ്രഷിന് എക്സ്പയറി ഡേറ്റ് ഉണ്ടോ? ഇലക്ട്രിക് ബ്രഷുകൾ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യം മറക്കല്ലേ

അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

വൈദ്യുതി ലൈനുകള്‍ക്ക് സമീപം മുളന്തോട്ടിയും സുരക്ഷിതമല്ല

'സുമതി വളവിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം കിട്ടാനുണ്ട്, തെളിവ് സഹിതം പുറത്തുകൊണ്ടുവരണം'; നിർമാതാവിന് പിന്നാലെ പിആർഒ

SCROLL FOR NEXT