Bank of Maharashtra Releases Notification for 600 Apprentice Posts file
Career

ബാങ്ക് ഓഫ് മഹാരാഷ്ട്ര: 600 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

അപ്രന്റീസുകൾക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഇതുകൂടാതെ മറ്റ് ഏതെങ്കിലും അലവൻസുകളോ ആനുകൂല്യങ്ങളോ അപ്രന്റീസുകൾക്ക് ലഭിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

ബാങ്ക് ഓഫ് മഹാരാഷ്ട്ര (BoM) അപ്രന്റീസ് തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 600 ഒഴിവുകളാണ് ഉള്ളത്. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 25-01-2026 ആണ്.

സംസ്ഥാനം & ഒഴിവുകളുടെ എണ്ണം

  • ആന്ധ്രപ്രദേശ് - 11

  • അരുണാചൽ പ്രദേശ് - 1

  • അസം - 7

  • ബീഹാർ - 15

  • ചണ്ഡിഗഡ് - 2

  • ഛത്തീസ്ഗഡ് - 13

  • ദാദ്ര ആൻഡ് നഗർ - 1

  • ഗോവ - 6

  • ഗുജറാത്ത് - 25

  • ഹരിയാന- 13

  • ഹിമാചൽ പ്രദേശ് -3

  • ജമ്മു & കശ്മീർ - 3

  • ജാർഖണ്ഡ് - 9

  • കർണാടക- 21

  • കേരളം- 13

  • മധ്യപ്രദേശ് - 45

  • മഹാരാഷ്ട്ര - 261

  • മിസോറം - 1

  • ഡൽഹി- 12

  • ഒഡീഷ - 13

  • പുതുച്ചേരി - 1

  • പഞ്ചാബ് - 15

  • രാജസ്ഥാൻ - 15

  • തമിഴ്നാട് - 21

  • തെലങ്കാന - 17

  • ത്രിപുര - 1

  • ഉത്തർ പ്രദേശ് - 34

  • ഉത്തരാഖണ്ഡ് - 7

  • പശ്ചിമ ബംഗാൾ - 14

യോഗ്യത

  • അംഗീകൃത സർവകലാശാലകളിലോ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ച സ്ഥാപനങ്ങളിലോ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.


  • അപേക്ഷകർ അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ/കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയുന്നവരായിരിക്കണം. പ്രാദേശിക ഭാഷയായി 10-ാം ക്ലാസ് അല്ലെങ്കിൽ 12-ാം ക്ലാസ് മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

വിദ്യാഭ്യാസ യോഗ്യത നേടിയതിന് ശേഷം ഒരു വർഷം അല്ലെങ്കിൽ അതിലധികം പരിശീലനമോ ജോലി പരിചയമോ ഉള്ളവർ അപ്രന്റീസായി പരിഗണിക്കപ്പെടുന്നതല്ല.

അപ്രന്റീസുകൾക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഇതുകൂടാതെ മറ്റ് ഏതെങ്കിലും അലവൻസുകളോ ആനുകൂല്യങ്ങളോ അപ്രന്റീസുകൾക്ക് ലഭിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bankofmaharashtra.bank.in/writereaddata/documentlibrary.pdf

Job alert: Bank of Maharashtra Releases Notification for 600 Apprentice Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

IRTCBSF: ഡയറക്ടർ തസ്തികയിൽ നിയമനം നടത്തുന്നു, പ്രായപരിധി 65 വയസ്സ് വരെ

'അളിയനെ ബ്രൂണെ രാജാവിന്റെ സ്റ്റാഫാക്കാന്‍ 5 ലക്ഷം കളഞ്ഞ ശ്രീനിവാസന്‍'; തട്ടിപ്പിന് ഇരയായ ജീനിയസ്; ആ കഥ പങ്കിട്ട് ഗണേഷ് കുമാര്‍

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചു; ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

SCROLL FOR NEXT