ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (BHEL) എഞ്ചിനീയർ ട്രെയിനി, എക്സിക്യൂട്ടീവ് ട്രെയിനി, സൂപ്പർവൈസർ ട്രെയിനി തസ്തികകളിലായി 415 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എഞ്ചിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും മറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ നവംബർ 25 മുതൽ ഡിസംബർ 28 വരെ അപേക്ഷിക്കാം.
എഞ്ചിനീയർ/എക്സിക്യൂട്ടീവ് ട്രെയിനി: 200 ഒഴിവുകൾ
സൂപ്പർവൈസർ ട്രെയിനി: 215 ഒഴിവുകൾ
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഐ.ടി./കംപ്യൂട്ടർ സയൻസ്, എച്ച്.ആർ., ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
എഞ്ചിനീയർ ട്രെയിനി: ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത എഞ്ചിനീയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ വിജ്ഞാപനത്തിൽ അംഗീകരിച്ച തത്തുല്യ യോഗ്യത വേണം.
എക്സിക്യൂട്ടീവ് ട്രെയിനി (എച്ച്.ആർ.): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. കൂടാതെ, എച്ച്.ആർ, പേഴ്സണൽ മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ വർക്ക് തുടങ്ങിയ നിർദിഷ്ട വിഷയങ്ങളിലോ എം.ബി.എ.യിലോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ രണ്ടുവർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദമോ പി.ജി. ഡിപ്ലോമയോ നേടിയിരിക്കണം.
എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്): ചാർട്ടേഡ് അക്കൗണ്ടന്റ് (CA) അല്ലെങ്കിൽ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (CMA) യോഗ്യത വേണം.
സൂപ്പർവൈസർ ട്രെയിനി: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ഡിപ്ലോമയും എച്ച്.ആർ., ഫിനാൻസ് വിഭാഗങ്ങളിൽ വിജ്ഞാപനത്തിൽ നിർദേശിച്ച ബിരുദ യോഗ്യതയും വേണം.
പ്രായപരിധി
അപേക്ഷകന്റെ പരമാവധി പ്രായപരിധി 27 അല്ലെങ്കിൽ 29 വയസ്സാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
ശമ്പളം
എഞ്ചിനീയർ/എക്സിക്യൂട്ടീവ് ട്രെയിനികൾക്ക് പരിശീലനകാലത്ത് 50,000 രൂപയും പരിശീലനശേഷം 60,000 രൂപയും അടിസ്ഥാന ശമ്പളം ലഭിക്കും. സൂപ്പർവൈസർ ട്രെയിനികൾക്ക് യഥാക്രമം 32,000 രൂപയും 33,500 രൂപയുമാണ് അടിസ്ഥാന ശമ്പളം.
തിരഞ്ഞെടുപ്പ് രീതി
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. എഞ്ചിനീയർ/എക്സിക്യൂട്ടീവ് ട്രെയിനികൾക്ക് അഭിമുഖവും സൂപ്പർവൈസർ ട്രെയിനികൾക്ക് രേഖാപരിശോധനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വിജ്ഞാപനം സന്ദർശിക്കുക.
https://careers.bhel.in/et_st_2027/ET%20Detailed%20AD%202026.pdf
https://careers.bhel.in/et_st_2027/ST%20Detailed%20AD%202026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates