BMHRC Recruitment 2026 66 Group B and C Vacancies, Apply Online ai image
Career

BMHRC Recruitment 2026: ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിൽ 66 ഒഴിവുകൾ; നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ്, എഞ്ചിനീയർ...

നഴ്സിങ് ഓഫീസർ, നഴ്സിങ് കോളജ് ട്യൂട്ടർ, ടെക്നീഷ്യൻ, പേഴ്സണൽ അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡന്റ്, സിവിൽ എഞ്ചിനീയർ, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.സി.എം.ആർ ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ (BMHRC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 66 ഒഴിവുകളാണുള്ളത്. നഴ്സിങ് ഓഫീസർ, നഴ്സിങ് കോളജ് ട്യൂട്ടർ, ടെക്നീഷ്യൻ, പേഴ്സണൽ അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡന്റ്, സിവിൽ എഞ്ചിനീയർ, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളും തസ്തികകളും

ഗ്രൂപ്പ് ബി – 31 ഒഴിവുകൾ

  • നഴ്സിങ് ഓഫീസർ – 14

  • നഴ്സിങ് കോളജ് ട്യൂട്ടർ – 5

  • മെഡിക്കൽ സോഷ്യൽ വർക്കർ – 3

  • അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ – 2

  • സിവിൽ എഞ്ചിനീയർ – 1

  • മെഡിക്കൽ റെക്കോർഡ് ഓഫീസർ – 1

  • വാർഡൻ – 1

  • പെർഫ്യൂഷനിസ്റ്റ് ഗ്രേഡ് II – 1

  • ഡയറ്റീഷ്യൻ – 1

  • സൈക്യാട്രി ടെക്നീഷ്യൻ – 1

  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 1

ഗ്രൂപ്പ് സി – 35 ഒഴിവുകൾ

  • മെഡിക്കൽ ടെക്നീഷ്യൻ – 16

  • പേഴ്സണൽ അസിസ്റ്റന്റ് – 7

  • മെഡിക്കൽ അറ്റൻഡന്റ് – 6

  • നോൺ-മെഡിക്കൽ ടെക്നീഷ്യൻ – 2

  • ഫാർമസിസ്റ്റ് – 1

  • സ്റ്റോർ ഇൻചാർജ് – 1

  • സ്റ്റോർ കീപ്പർ – 1

  • ഇൻസിനറേറ്റർ ഓപ്പറേറ്റർ – 1

യോഗ്യതയും പ്രായപരിധിയും

  • ഓരോ തസ്തികയ്ക്കും അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വ്യത്യാസപ്പെടും.

  • പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, നഴ്സിങ് യോഗ്യത എന്നിവയുള്ളവർക്ക് ബന്ധപ്പെട്ട തസ്തികകളിലേക്ക് അപേക്ഷിക്കാം.

  • ഗ്രൂപ്പ് ബി തസ്തികകൾക്ക് പൊതുവെ 30 വയസ്സും ഗ്രൂപ്പ് സി തസ്തികകൾക്ക് 27 വയസ്സുമാണ് പരമാവധി പ്രായപരിധി.

  • സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.

ശമ്പളം

തസ്തിക അനുസരിച്ച് പ്രതിമാസ അടിസ്ഥാന ശമ്പളം 19,900 രൂപ മുതൽ 44,900 രൂപ വരെയാണ്. ശമ്പള സ്കെയിലുകളും മറ്റ് ആനുകൂല്യങ്ങളും ബന്ധപ്പെട്ട തസ്തികയുടെ പേ ലെവൽ അനുസരിച്ചായിരിക്കും.

തിരഞ്ഞെടുപ്പ് നടപടികൾ

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), ആവശ്യമായ തസ്തികകളിൽ സ്കിൽ ടെസ്റ്റ്, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

താൽപര്യമുള്ളവർ BMHRC ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പരിശോധിക്കണം. തുടർന്ന് ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bmhrc.ac.in/

BMHRC Recruitment 2026 66 Group B and C Vacancies, Apply Online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

18-കാരി നിത്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി നിഷാന്തിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു

വീട്ടിൽ അനാവശ്യമായി സൂക്ഷിക്കരുതാത്ത 7 കാര്യങ്ങൾ; ഇടം ലാഭിക്കാം, വീട് വൃത്തിയായി സൂക്ഷിക്കാം

നിങ്ങള്‍ക്ക് 40 വയസാണോ?, ഇതുവരെ സമ്പാദ്യമൊന്നുമില്ലേ?; റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കാം!, ചെയ്യേണ്ടത് ഇത്രമാത്രം

ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ