Bob Caps has vacancies for the posts of Manager, Senior Manager, etc., applications can be made until January 31st. BOBCAPS
Career

ബോബ് കാപ്സിൽ മാനേജർ, സീനിയർ മാനേജർ തസ്തികളിൽ ഒഴിവ്, ജനുവരി 31 വരെ അപേക്ഷിക്കാം

ചില തസ്തികകളിലേക്കുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്.മറ്റ് ചിലതിന് പ്രൊഫഷണൽ ബിരുദങ്ങളും ആവശ്യമാണ്

സമകാലിക മലയാളം ഡെസ്ക്

ബാങ്ക് ഓഫ് ബറോഡയുടെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ബിഒബി കാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡി (ബോബ് കാപ്സ്- BOBCAPS)ൽ സീനിയർ മാനേജർ, മാനേജർ, തുടങ്ങി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി / ഡിഎംഎ / ഡെറിവേറ്റീവ് സെയിൽസ് ട്രേഡർ,മാനേജർ/സീനിയർ മാനേജർ - കോർപ്പറേറ്റ് അക്‌സസ്,ഹെഡ് - റീട്ടെയിൽ ബ്രോക്കിങ് - സെയിൽസ് ആൻഡ് അക്വിസിഷൻ,സീനിയർ മാനേജർ - ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് (ഡെറ്റ് റീസ്ട്രക്ചറിങ്),മാനേജർ– ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്,എസ്‌വിപി/വിപി – ബിസിനസ് ഹെഡ് ടിഇവി ആൻഡ് പ്രോജക്ട് അപ്രൈസൽ സർവീസസ്,എസ്‌എം/എവിപി – ടിഇവി ആൻഡ് പ്രോജക്ട് അപ്രൈസൽ എന്നീ തസ്തികയിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ചില തസ്തികകളിലേക്കുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്.മറ്റ് ചിലതിന് പ്രൊഫഷണൽ ബിരുദങ്ങളും ആവശ്യമാണ്. യോഗ്യതയുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബോബ്കാപ്സി​ന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

ശമ്പളവും മറ്റ് വ്യവസ്ഥകളും അഭിമുഖ വേളയിൽ നിശ്ചയിക്കും. യോഗ്യത, പരിചയം എന്നിവ കണക്കിലെടുത്തായിരിക്കും ഇക്കാര്യങ്ങൾ. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി / ഡിഎംഎ / ഡെറിവേറ്റീവ് സെയിൽസ് ട്രേഡർ

യോഗ്യത: ബിരുദം, ഇന്ത്യയിലെയോ വിദേശത്തുള്ള അംഗീകൃത സർവകലാശാലകളിൽ നിന്നോ എംബിഎ / സിഎഫ്എ / സിഎ അല്ലെങ്കിൽ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് മുൻഗണന.

മാനേജർ/സീനിയർ മാനേജർ - കോർപ്പറേറ്റ് അക്‌സസ്

യോഗ്യത:ബിരുദം, ഇന്ത്യയിലെയോ വിദേശത്തുള്ള അംഗീകൃത സർവകലാശാലകളിൽ നിന്നോ എംബിഎ / സിഎഫ്എ / സിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് മുൻഗണന.

ഹെഡ് - റീട്ടെയിൽ ബ്രോക്കിങ് - സെയിൽസ് ആൻഡ് അക്വിസിഷൻ

യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദാനന്തര ബിരുദം . സിഎ , എംബിഎ, അഡ്വാൻസ്ഡ് ബിരുദം ഉള്ളവർക്ക് മുൻഗണന.

സീനിയർ മാനേജർ - ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് (ഡെറ്റ് റീസ്ട്രക്ചറിങ്)

ഇന്ത്യയിലെയോ വിദേശത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സിഎ / എംബിഎ / സിഎഫ്എ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

മാനേജർ– ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്

യോഗ്യത: സെമി ക്വാളിഫൈഡ് സിഎ അല്ലെങ്കിൽ എംകോം

എസ്‌വിപി/വിപി – ബിസിനസ് ഹെഡ് ടിഇവി ആൻഡ് പ്രോജക്ട് അപ്രൈസൽ സർവീസസ്

യോഗ്യത: പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള എൻജിനീയറിങ് ബിരുദവും എംബിഎയും

എസ്‌എം/എവിപി – ടിഇവി ആൻഡ് പ്രോജക്ട് അപ്രൈസൽ

യോഗ്യത:പ്രമുഖ സ്ഥാപനത്തിൽ നിന്ന് എൻജിനീയറിങ് ബിരുദം,സിഎ / എംബിഎ,

അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി :ജനുവരി 31 (31-01-2026) ആണ്. careers@bobcaps.in എന്ന ഇ മെയിൽ വിലാസത്തിൽ തസ്തികയുടെ പേര് സബജ്ക്ട് ലൈനിൽ രേഖപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

Job Alert:BOB Capital Markets Limited (BOBCAPS), a wholly owned subsidiary of Bank of Baroda, has invited applications for Senior Manager, Manager and other posts. Check eligibility, roles and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

കൂർക്കംവലി നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?

താരൻ ഒഴിഞ്ഞു പോകും, മുടി ആരോ​ഗ്യത്തോടെ വളരാൻ ഈ 5 എണ്ണകൾ

ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബം​ഗ്ലാദേശ്, പകരം സ്കോട്ലൻഡ്

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

SCROLL FOR NEXT