കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 899 ഒഴിവുകളാണ് ഉള്ളത്. അഡ്വർട്ടൈസ്‌മെന്റ് നമ്പർ 01/2026 പ്രകാരമാണ് നിയമനം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഷോർട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
ഡ്രാഫ്റ്റ്സ്മാൻ – 42 ഒഴിവുകൾ
ഹിന്ദി ടൈപ്പിസ്റ്റ് – 10 ഒഴിവുകൾ
സ്റ്റോർ കീപ്പർ ടെക്നിക്കൽ (SKT) – 300 ഒഴിവുകൾ
ഓപ്പറേറ്റർ കമ്മ്യൂണിക്കേഷൻ – 261 ഒഴിവുകൾ
ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി (OEM) – 207 ഒഴിവുകൾ
ഇലക്ട്രീഷ്യൻ – 79 ഒഴിവുകൾ
പത്താം ക്ലാസ്, ഐടിഐ, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. 18 മുതൽ 27 വയസ് വരെയുള്ളവർക്ക് ആണ് അവസരമെന്നാണ് സൂചന. സർക്കാർ നിയമങ്ങൾ അനുസരിച്ചു ഇളവുകൾ ലഭിക്കും.
2026 ഏപ്രിലിൽ പ്രസിദ്ധീകരിച്ച എംപ്ലോയ്‌മെന്റ് ന്യൂസ് പതിപ്പിലൂടെയാണ് ഒഴിവുകൾ പ്രഖ്യാപിച്ചത്. പൂർണമായ വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ നടപടികൾ ഏപ്രിൽ മാസത്തിൽ ആരംഭിച്ച് മേയ് വരെ തുടരുമെന്നാണ് സൂചന.
ശമ്പളവും മറ്റ് അലവൻസുകളും (DA, HRA തുടങ്ങിയവ) ഇന്ത്യാ സർക്കാരിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും നൽകുക.
കൂടുതൽ വിവരങ്ങൾക്ക് www.bro.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates