കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ (BRO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 899 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്ക് മാത്രമാണ് ഈ അവസരം. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ,ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 4.
ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് : 280 ഒഴിവുകൾ
വെഹിക്കിൾ മെക്കാനിക് : 215 ഒഴിവുകൾ
മൾട്ടി സ്കിൽഡ് വർക്കർ : 165 ഒഴിവുകൾ
ഇലക്ട്രീഷ്യൻ: 85 ഒഴിവുകൾ
ഡ്രാഫ്റ്റ്‌സ്മാൻ: 55 ഒഴിവുകൾ
റേഡിയോ മെക്കാനിക്: 30 ഒഴിവുകൾ
മറ്റ് തസ്തികകൾ (സൂപ്പർവൈസർ,ഓപ്പറേറ്റർ തുടങ്ങിയവ): 69 ഒഴിവുകൾ
ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർട്ട് : 10-ാം ക്ലാസ് പാസായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ (HMV) ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
ഇലക്ട്രീഷ്യൻ : 10-ാം ക്ലാസ് വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (ITI) സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
വെഹിക്കിൾ മെക്കാനിക് : 10-ാം ക്ലാസ് പാസായിരിക്കണം. മോട്ടോർ വെഹിക്കിൾ/ഡീസൽ/ഹീറ്റ് എൻജിൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
മൾട്ടി സ്കിൽഡ് വർക്കർ : 10-ാം ക്ലാസ് പാസായിരിക്കണം. പാചകത്തിൽ പ്രാവീണ്യം തെളിയിക്കുന്ന ട്രേഡ് ടെസ്റ്റ് പാസാകണം.
ഡ്രാഫ്റ്റ്‌സ്മാൻ: പ്ലസ് ടു (12-ാം ക്ലാസ്) സയൻസ് സ്ട്രീമിൽ പാസായിരിക്കണം. ഒപ്പം ആർക്കിടെക്ചർ അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻഷിപ്പിൽ രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം.
റേഡിയോ മെക്കാനിക് : 10-ാം ക്ലാസ് പാസായിരിക്കണം. റേഡിയോ മെക്കാനിക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പരിചയവും വേണം.
തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ
എഴുത്തുപരീക്ഷ,കായിക ക്ഷമതാ പരീക്ഷ,ട്രേഡ് ടെസ്റ്റ്,മെഡിക്കൽ പരിശോധനയും രേഖാപരിശോധനയ്ക്ക് ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates