ബിഎസ്എൻഎല്ലിൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് -BSNL ) സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി നൽകി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അപേക്ഷിക്കാനുള്ള തീയതിയിലും പരീക്ഷ തീയതിയിലും മാറ്റമുണ്ട്. മാർച്ച് ഏഴ് വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയതി. ഇതാണ് ഇപ്പോൾ മാറ്റി ഏപ്രിൽ 30 വരെ ആക്കിയിട്ടുള്ളത്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
നേരത്തെ താൽക്കാലികമായി പരീക്ഷ തീയതി നിശ്ചയിച്ചിരുന്നത് മാർച്ച് 29 ആയിരുന്നു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.
ബിടെക്,സിഎ, സിഎംഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 120 തസ്തികകളിലാണ് ഒഴിവുകളുള്ളത്.
സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി ടെലികോം, ഫിനാൻസ് എന്നീ രണ്ട് തസ്തികകളിലായാണ് 120 ഒഴിവുകളുള്ളത്. നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദം നേടിവർക്ക് ടെലികോം സീനിയർ എക്സിക്യൂട്ടീവ് ട്രെയിനിയായും സിഎ, സിഎംഎ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് ഫിനാൻസ് സീനിയർ എക്സിക്യൂട്ട് ട്രെയിനിയായും അപേക്ഷിക്കാവുന്നാതാണ്.
പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവരെ SET E-3 ശമ്പള സ്കെയിലിൽ സീനിയർ എക്സിക്യൂട്ടീവ് ആയി നിയമിക്കും.
പുതുക്കിയ തീയതി പ്രകാരം ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഏപ്രിൽ 30 നകം അപേക്ഷ സമർപ്പിക്കണം.
തസ്തികയുടെ പേര് - സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി
ആകെ തസ്തികകളുടെ എണ്ണം -120
ടെലികോം സ്ട്രീം- 95
ഫിനാൻസ് സ്ട്രീം- 25
ട്രെയിനിങ് കാലത്തെ ശമ്പളം- 24900 - 50500 സ്കെയിലിൽ
യോഗ്യത
ടെലികോം: 1. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ 2. ഇലക്ട്രോണിക്സ് 3. കമ്പ്യൂട്ടർ സയൻസ് 4. ഇൻഫർമേഷൻ ടെക്നോളജി 5. ഇലക്ട്രിക്കൽ 6. ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ മറ്റ് ഈ വിഷയങ്ങളുമായി ബന്ധപ്പെടുന്ന മറ്റ് അനുബന്ധ വിഭാഗത്തിൽ റെഗുലർ ഫുൾ ടൈം അടിസ്ഥാനത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ / ബിടെക് അല്ലെങ്കിൽ തത്തുല്യമായ എൻജിനീയറിങ് ബിരുദം
ഫിനാൻസ്: 1. ചാർട്ടേഡ് അക്കൗണ്ടന്റ് (CA) 2. കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടൻസി (CMA) യോഗ്യത നേടിയിരിക്കണം.
പ്രായപരിധി: 21 -30 വയസ്സ് (07-03-2026 അടിസ്ഥാനമാക്കി)
അർഹതയുള്ള വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായഇളവ് ലഭിക്കും
അപേക്ഷാ ഫീസ്
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് : 2500 രൂപ
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് : 1250 രൂപ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ന് 10 മണി വരെ
അപേക്ഷയിൽ തിരുത്തൽ വരുന്നതിനുള്ള സമയം മെയ് ഒന്നിന് 10 മണിക്ക് ആരംഭിച്ച് മെയ് എട്ടിന് 10 മണിവരെ സമയം ലഭിക്കും.
പുതിയ പരീക്ഷ തീയതി പിന്നാലെ അറിയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates