C-APT Diploma Courses Admit Students to Vacant Seats special arrangement
Career

സി-ആപ്റ്റ്: തൊഴിലധിഷ്ഠിത കോഴ്സുകൾ സൗജന്യമായി പഠിക്കാം

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് തുടങ്ങിയ കോഴ്‌സുകളാണ് ലഭ്യമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിങ് (C- APT) തിരുവനന്തപുരം ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത തൊഴിൽ അധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു.

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് തുടങ്ങിയ കോഴ്‌സുകളാണ് ലഭ്യമാകുന്നത്.

പട്ടികജാതി, പട്ടികവർഗ, മറ്റ് അർഹ വിദ്യാർഥികൾക്ക് നിയമാനുസൃതമായി ഫീസ് പൂർണമായും സൗജന്യമായിരിക്കും. പരിശീലന കാലയളവിൽ സ്റ്റൈപന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നിശ്ചിത വരുമാന പരിധിക്ക് വിധേയമായി ഫീസ് ഇളവ് അനുവദിക്കുന്നതാണ്.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com, ഫോൺ: 0471 2474720, 0471 2467728.

Education news: C-APT Invites Applications for Vacant Seats in Government-Approved Diploma Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT