University of Calicut invites applications for Finance Officer post, last date to apply is March 3. special arrangement
Career

കാലിക്കറ്റ് സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ ഒഴിവ്, മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് എഴിനകം യൂണിവേഴ്സിറ്റി ഓഫീസിൽ ലഭിച്ചിരിക്കണം

സമകാലിക മലയാളം ഡെസ്ക്

കാലിക്കറ്റ് സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സ്ഥിരം / ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് മൂന്നാണ്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ഏഴിനകം യൂണിവേഴ്സിറ്റി ഓഫീസിൽ ലഭിച്ചിരിക്കണം. യുജിസി സ്കെയിലിലായിരിക്കും ശമ്പളം.

യോഗ്യതകൾ

1. ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് യൂണിവേഴ്സിറ്റി ബിരുദം

2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/എസിഎംഎ/എഫ്‌സിഎംഎ (മുമ്പ് എഐസിഡബ്ല്യുഎ/എഫ്‌ഐസിഡബ്ല്യുഎ എന്നറിയപ്പെട്ടിരുന്നു) യുടെ അസോസിയേറ്റ് അംഗം/ഫെലോ ആയിരിക്കണം

പ്രവൃത്തി പരിചയം: യൂണിവേഴ്സിറ്റിയിലോ മറ്റ് പൊതു സ്ഥാപനങ്ങളിലോ സ്ഥാപനത്തിലോ കുറഞ്ഞത് അഞ്ച് വർഷത്തെ സാമ്പത്തിക, അക്കൗണ്ട് കാര്യങ്ങളിൽ മേൽനോട്ടപരിചയം.

അഭികാമ്യം

ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം

പ്രായപരിധി : 40 മുതൽ 50 വയസ്സ് വരെ (01. 01. 2026 അടിസ്ഥാനമാക്കി)

അപേക്ഷാ ഫീസ്

2200 രൂപ

എസ് സി / എസ് ടി വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് - 550 രൂപ

പണമടയ്ക്കൽ രീതി: ഓൺലൈൻ പേയ്‌മെന്റ് മാത്രം.

ഹാർഡ് കോപ്പി സമർപ്പിക്കേണ്ട വിധം

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ ഹാർഡ് കോപ്പി യൂണിവേഴ്സിിറ്റി വിലാസത്തിൽ ലഭിച്ചിരിക്കണം എന്നാണ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്.

പൂരിപ്പിച്ച ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി, പ്രായം, യോഗ്യത, പരിചയം, അപേക്ഷാ ഫീസ് ഇളവ് (എസ്‌സി/എസ്ടി അപേക്ഷകരുടെ കാര്യത്തിൽ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , ചലാൻ രസീത് സഹിതം വേണം.

ഹാർഡ് കോപ്പി സമർപ്പിക്കുന്ന കവറിന് മുകളിൽ “Application for the post of Finance Officer, University of Calicut” എന്ന് എഴുതിയിരിക്കണം.

ഹാർഡ് കോപ്പി ലഭിക്കേണ്ട വിലാസം

Dr. Denoj Sebastian

Registrar

University P.O.,

Malappuram District,

Kerala State – 673 635

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് മൂന്ന്

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് ഇവിടെ കാണാം

ഹാർഡ് കോപ്പി യൂണിവേഴ്സിറ്റി ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് ഏഴ്

അപേക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

Job Alert: Calicut University has announced a vacancy for the Finance Officer post. Eligible candidates can apply before March 3. Check details here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

വേനല്‍ മഴ വരുന്നു, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേവി അവാര്‍ഡ്, 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം; പ്രതിഷേധം തള്ളി ആരോഗ്യ മന്ത്രി: ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഐഎസ്എല്‍: കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ സര്‍വീസ് രാത്രി 11.30 വരെ

'അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തില്‍ കയറി'; പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് ഡിഎംഒ

SCROLL FOR NEXT