ഗെയിലിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ 70 ഒഴിവുകൾ, എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ,ഇലക്ട്രിക്കൽ,മെക്കാനിക്കൽ തസ്തികളിലാണ് എക്സിക്യൂട്ടീവ് ട്രെയിനി നിയമനം.
GAIL Executive Trainee recruitment 2026 notification for 70 engineering graduate vacancies
GAIL announces 70 Executive Trainee vacancies, online applications open for engineering graduates.GAIL.COM
Updated on
1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനവും മഹാരത്ന കമ്പനിയുമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ ( ഗെയിൽ- GAIL) ജോലി ചെയ്യാൻ അവസരം.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ ( ഗെയിൽ- GAIL) എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 70 ഒഴിവുകളാണ് ഉള്ളത്.

കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ,ഇലക്ട്രിക്കൽ,മെക്കാനിക്കൽ തസ്തികളിലാണ് എക്സിക്യൂട്ടീവ് ട്രെയിനി നിയമനം. നിർദ്ദിഷ്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദവും സാധുവായ ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. ഗെയിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. മാർച്ച് 18 വരെ അപേക്ഷിക്കാം.

GAIL Executive Trainee recruitment 2026 notification for 70 engineering graduate vacancies
ബിരുദമുള്ളവർക്ക് കേന്ദ്ര സായുധ സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാം, 349 ഒഴിവുകൾ; സ്ത്രീകൾക്കും അപേക്ഷിക്കാം

തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, വിഭാഗം,ശമ്പളം എന്നിവ

തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് ട്രെയിനി

ഒഴിവുകകളുടെ എണ്ണം : 70

എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ) :17

എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ): 21

എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ) :16

എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ) :16

ശമ്പളം: 60,000 - 1,80,000 രൂപ സ്കെയിലിൽ

യോഗ്യത:കെമിക്കൽ, പെട്രോകെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ എൻജിനീയറിങ് ബിരുദം.

ഉദ്യോഗാർത്ഥികൾ 2025 ൽ ബിരുദം പൂർത്തിയാക്കിയിരിക്കണം അല്ലെങ്കിൽ നിലവിൽ അവസാന വർഷത്തിലായിരിക്കണം (2025-26).

അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് റഗുലർ കോഴ്സുകളിൽ പഠിച്ചവരായിരിക്കണം.

ഗേറ്റിൽ സാധുവായ സ്കോർ ഉണ്ടാകണം.

GAIL Executive Trainee recruitment 2026 notification for 70 engineering graduate vacancies
70,000രൂപ പ്രതിമാസ സ്റ്റൈപൻഡ്, സെബിയിൽ 91 യങ് പ്രൊഫഷണൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

പ്രായ പരിധി: 26 വയസ്സ് (18-03-2026 അടിസ്ഥാനമാക്കി)

മാനദണ്ഡങ്ങൾക്ക് അനുസൃതമായി അർഹതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : മാർച്ച് 18

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: GAIL has announced 70 Executive Trainee vacancies. Engineering graduates can apply online until March 18. Check eligibility and details.

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com