'മഹാനദി'യിൽ 667 ഒഴിവുകൾ, മാർച്ച് 16 മുതൽ ഓൺലൈനായി അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനവും മഹാരത്ന കമ്പനിയുമായ കോൾ ഇന്ത്യ ലിമിറ്റഡിലെ എട്ട് അനുബന്ധ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്
MCL Recruitment 2026 notification for 667 vacancies in various posts starting March 16
Mahanadi Coalfields Limited (MCL)announces 667 vacancies; online applications to begin from March 16.MCL
Updated on
2 min read

ഇന്ത്യയിലെ ഒരു പ്രധാന കൽക്കരി ഉൽപ്പാദക കമ്പനിയായ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിൽ (MCL എംസിഎൽ) ജോലി ചെയ്യാൻ അവസരം. കേന്ദ്ര പൊതുമേഖലാ സ്ഥാപനവും മഹാരത്ന കമ്പനിയുമായ കോൾ ഇന്ത്യ ലിമിറ്റഡിലെ എട്ട് അനുബന്ധ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്.

കൽക്കരി ഖനന മേഖലയിലെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ എം സി എല്ലിൽ ടെക്നിക്കൽ ആൻഡ് സൂപ്പവർവൈസറി തസ്തികകളിലാണ് നിയമനം. ജൂനിയർ ഓവർമാൻ, മൈനിങ് സർദാർ, സർവേയർ, ടെക്നീഷ്യൻ,ട്രാൻസ്ലേറ്റർ, എന്നിങ്ങനെയുള്ള തസ്തികകളിലായാണ് ഒഴിവുകളുള്ളത്.

MCL Recruitment 2026 notification for 667 vacancies in various posts starting March 16
ഗെയിലിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ 70 ഒഴിവുകൾ, എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ഗ്രേഡ് സി, ഗ്രേഡ് ബി തസ്തികകളിലായി മൊത്തം 667 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. നിർദ്ദിഷ്ട വിഷയങ്ങളിൽ ബിരുദം,ഡിപ്ലോമ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.

ഈ തസ്തികകളിലേക്ക് ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്. മാർച്ച് 16 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഏപ്രിൽ മാസം വരെ അപേക്ഷിക്കാം.

തസ്തികകളുടെ പേര്, ഗ്രേഡ്, ഒഴിവുകളുടെ എണ്ണം,ശമ്പളം എന്നിവ

ആകെ ഒഴിവുകൾ:

ജൂനിയർ ഓവർമാൻ:192 (ഗ്രേഡ് സി)

മൈനിങ് സർദാർ:448 (ഗ്രേഡ് സി)

സർവേയർ:24 (ഗ്രേഡ് ബി)

ടെക്നീഷ്യൻ: (പതോളജി)- (ഗ്രേഡ് സി)

ട്രാൻസ്ലേറ്റർ: ( ഔദ്യോഗിക ഭാഷ ക്ലറിക്കൽ)- 01 (ഗ്രേഡ് III)

ഈ തസ്തികകളിൽ ടെക്നീഷ്യൻ,ട്രാൻസ്ലേറ്റർ ഒഴിവുകൾ ബാക്ക് ലോഗ് നികത്തുന്നതിനായുള്ളതാണ്.

എല്ലാ തസ്തികകളുടെയും അടിസ്ഥാന ശമ്പളം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്കെയിൽ ഈ അടിസ്ഥാന ശമ്പളത്തിനെ ആധാരമാക്കിയായിരിക്കും. വിജ്ഞാപന പ്രകാരം അടിസ്ഥാന ശമ്പളം ഓരോ ഗ്രേഡിനും വ്യത്യാസമാണ്.

ഗ്രേഡ് സി വിഭാഗത്തിൽ, 47330.25 രൂപയും ഗ്രേഡ്III ൽ 41966.51രൂപയുംരൂപ, ഗ്രേഡ് ബി തസ്തികയിൽ 51103.12 രൂപയും അടിസ്ഥാന ശമ്പളമയി ആരംഭിക്കും.

MCL Recruitment 2026 notification for 667 vacancies in various posts starting March 16
ബിരുദമുള്ളവർക്ക് കേന്ദ്ര സായുധ സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാം, 349 ഒഴിവുകൾ; സ്ത്രീകൾക്കും അപേക്ഷിക്കാം

യോഗ്യത, പ്രായം, അപേക്ഷാ ഫീസ് എന്നിവ

യോഗ്യത: മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, സാധുവായ സ്റ്റാറ്റ്യൂട്ടറി സർട്ടിഫിക്കറ്റുകൾ, ഹിന്ദിയും ഇംഗ്ലീഷും പഠിച്ച് ബിഎ, പാത്തോളജിയിൽ ഡിപ്ലോമ എന്നിങ്ങനെ തസ്തിക അനുസരിച്ച് യോഗ്യത ആവശ്യമാണ്.

പ്രായപരിധി: 18 മുതൽ 30 വയസ്സ് (06/04/2026 അടിസ്ഥാനമാക്കി)

മാനദണ്ഡപ്രകാരം അർഹതപ്പെട്ട വിഭാഗങ്ങൾക്കുള്ള ഇളവുകൾ ലഭിക്കും.

വകുപ്പ് തലത്തിൽ അപേക്ഷിക്കുന്നവർക്ക് പ്രായപരിധി ബാധകമല്ല.

അപേക്ഷാ ഫീസ് : 1,000 രൂപയും +180രൂപ (ബാധകമായ GST), ആകെ 1,180 രൂപ

പട്ടികജാതി,പട്ടികവർഗ,ഭിന്നശേഷി,വിമുക്തഭടർ,വനിതകൾ, കോൾ ഇന്ത്യ ലിമിറ്റഡിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

MCL Recruitment 2026 notification for 667 vacancies in various posts starting March 16
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ/ ബിസിനസ് പ്രമോഷൻ ഓഫീസർ ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന ദിവസം, അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം എന്നിവ

മാർച്ച് 16 ന് രാവിലെ 10 മണി മുതൽ അപേക്ഷിച്ചു തുടങ്ങാം. ഏപ്രിൽ ആറിന് രാത്രി 11.50 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയപരിധിയും ഇതുതന്നെയാണ്. അപേക്ഷാഫീസ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ഒടുക്കണം.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

എം സി എൽ ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert:Mahanadi Coalfields Limited (MCL)announces 667 vacancies in various posts. Online applications begin March 16. Check eligibility and apply online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com