കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ നോൺ എൻട്രൻസ് / എനി ടൈം രജിസ്‌ട്രേഷൻ പി എച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യു ജി സി/ സി എസ്ഐ ആർ. ജെ ആർ എഫ്, ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവർക്ക് പങ്കെടുക്കാം.
റിസർച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : 1. ഡോ. പി.പി. പ്രദ്യുമ്നൻ, തെർമോഇലട്രിക് / ട്രൈബോഇലട്രിക് മെറ്റീരിയൽസ് (കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്), മൂന്നൊഴിവ്. 2. ഡോ. ലിബു കെ അലക്‌സാണ്ടർ, ഗ്രാഫൈറ്റിക് നാനോസ്ട്രക്ച്ചർ (മെറ്റീരിയൽ സയൻസ്), ഒരൊഴിവ്.
യോഗ്യരായവർ ബയോഡാറ്റയും മതിയായ രേഖകളുടെ ഒറിജിനലും സഹിതം ഒക്ടോബർ 17-ന് രാവിലെ 10.30-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates