CBSE Class 10 Second Board Exam 2026: Apply by April 20, Check Guidelines and Key Dates FIle
Career

സിബിഎസ്ഇ 10 ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയ്ക്ക് ഏപ്രിൽ 20 വരെ അപേക്ഷിക്കാം, മാർഗ നിർദശങ്ങളും പ്രധാന തീയതികളും അറിയാം

പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദ്ദേശങ്ങളും സിബിഎസ് ഇ പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി (എൻഇപി) ബന്ധപ്പെട്ട് സിബിഎസ്ഇ ഇത്തവണ മുതൽ രണ്ടാം ബോർഡ് പരീക്ഷ നടത്തുന്നു. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ രണ്ടാം ബോർഡ് പരീക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു.

2026 മാർച്ച് 17 ലെ സിബിഎസ്ഇ സർക്കുലറിന്റെ തുടർച്ചയായാണ് പരീക്ഷാ നടപടികൾ തുടങ്ങിയിട്ടുള്ളത്. ഫലപ്രഖ്യാപനത്തിനുശേഷം രണ്ടാം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പട്ടിക (എൽഒസി) അന്തിമമാക്കും.

അതനുസരിച്ച്, പരീക്ഷാ ഫീസ് അടയ്ക്കുന്നതിനും രണ്ടാം ബോർഡ് പരീക്ഷയ്ക്കുള്ള എൽഒസി സമർപ്പിക്കുന്നതിനുമുള്ള ഷെഡ്യൂൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ബുധനാഴ്ച പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ രണ്ടാം പരീക്ഷയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ പട്ടിക ഇന്ന് മുതൽ സ്കൂളുകൾ സമർപ്പിക്കണം. ഫീസ് അടയ്ക്കലും ഇന്ന് മുതൽ ചെയ്യാവുന്നതാണ്.

വിദ്യാർത്ഥികളുടെ പട്ടിക നൽകലും ഫീസ് അടയ്ക്കൽ തീയതിയും

രണ്ടാം പരീക്ഷയ്ക്കുള്ള വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിക്കലും ഫീസ് അടയ്ക്കലും ഒന്നും രണ്ടും ഘട്ടങ്ങൾക്ക് നൽകിയിട്ടുള്ള സമയ പരിധി : ഏപ്രിൽ 16 മുതൽ 20 വരെയാണ്.

ഫൈൻ ഉൾപ്പടെ ഫീസ് അടയ്ക്കലും വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിക്കലും മൂന്നാം ഘട്ടത്തിൽ അനുവദിച്ചിട്ടുള്ള സമയ പരിധി : ഏപ്രിൽ 21 മുതൽ ഏപ്രിൽ 22 വരെ

CBSE Class 10 2026: Second Board Exams LOC , Fee Dates

ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള പ്രധാന നിർദ്ദേശങ്ങൾ :

◉രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന, എന്നാൽ ഒന്നാം ഘട്ട പട്ടികയിൽ പേരുകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്ക് ഇപ്പോൾ അവരുടെ പേരുകൾ സമർപ്പിച്ച് പരീക്ഷാ ഫീസ് അടയ്ക്കാം.

◉നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഫീസ് അടച്ചാൽ മതി.

◉നേരത്തെ രജിസ്റ്റർ ചെയ്ത എന്നാൽ പരീക്ഷ എഴുതാൻ താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അപേക്ഷ പിൻവലിക്കാം.

◉രണ്ടാം ബോർഡിൽ മാത്തമാറ്റിക്സ് ഓപ്ഷൻ മാറ്റാൻ വിദ്യാർത്ഥിക്ക് അനുവാദമുണ്ട്.

പരീക്ഷ സംബന്ധിച്ച വിവരങ്ങൾ

• മെയിൻ പരീക്ഷയിൽ മാത്തമാറ്റിക്സ് (സ്റ്റാൻഡേർഡ്) പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്. രണ്ടാം പരീക്ഷയിൽ മാത്തമാറ്റിക്സ് (ബേസിക്) തെരഞ്ഞെടുക്കാം. തിരിച്ചും ചെയ്യാവുന്നതാണ്.

• മറ്റ് വിഷയങ്ങളിൽ മാറ്റങ്ങൾ അനുവദനീയമല്ല.

•മൂന്ന് വിഷയങ്ങളിൽ വരെ വിദ്യാർത്ഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ ഈ പരീക്ഷയിൽ സാധിക്കും.

• ഇആർ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് യോഗ്യതയില്ല.

• കമ്പാർട്ട്മെന്റ് വിദ്യാർത്ഥികൾക്ക് നിയമങ്ങൾ അനുസരിച്ച് (സ്കൂൾ വഴി മാത്രം) അപേക്ഷിക്കാം.

• ആദ്യ പരീക്ഷയിൽ ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ് (CWSN) ആയി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് സിബിഎസ് ഇ വ്യവസ്ഥകൾ പ്രകാരമുള്ള സൗകര്യങ്ങൾ തുടർന്നും ലഭിക്കും. പുതിയ CWSN രജിസ്ട്രേഷനുകൾ അനുവദിക്കില്ല.

•രണ്ടാം പരീക്ഷയിൽ ഹാജരാകാതിരുന്നാൽ, മെയിൻ പരീക്ഷാ ഫലം അന്തിമമായിരിക്കും.

• 2026 ലെ മെയിൻ പരീക്ഷയുടെ അതേ സിലബസ്.

• വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിച്ചതിന് ശേഷം മാറ്റങ്ങളൊന്നും അനുവദനീയമല്ല.

• സ്കൂളുകൾ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും വിദ്യാർത്ഥികളുടെ ശരിയായ ഡേറ്റാ ശേഖരിക്കുകയും ഷെഡ്യൂൾ അനുസരിച്ച് കൃത്യമായും കർശനമായും സമർപ്പിക്കുകയും ചെയ്യണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു.

റഗുലർ വിദ്യാർത്ഥികൾക്കുള്ള രണ്ടാം ബോർഡ് പരീക്ഷ സംബന്ധിച്ച സിബിഎസ്ഇ അറിയിപ്പ് ഇവിടെ വായിക്കാം.

പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ

2026 ലെ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷകളിൽ എഴുന്ന പ്രൈവറ്റ് വിദ്യാർത്ഥികൾക്കായി പരീക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനായി സിബിഎസ്ഇയുടെ അറിയിപ്പിൽ മറ്റ് ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

2024-25 സെഷനിലെ കമ്പാർട്ട്മെന്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാർത്ഥികൾക്ക് (മുമ്പ് ഹാജരാകാത്തവർ ഉൾപ്പെടെ) തേർഡ് ചാൻസ് കമ്പാർട്ട്മെന്റ് വിഭാഗത്തിൽ അപേക്ഷിക്കാൻ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. അപേക്ഷകൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

സാധാരണ ഫീസോടുകൂടിയ അപേക്ഷ 2026 ഏപ്രിൽ 16 മുതൽ ഏപ്രിൽ 20 വരെ സമർപ്പിക്കാം, അതേസമയം വൈകിയുള്ള ഫീസ് സമർപ്പിക്കലുകൾ 2026 ഏപ്രിൽ 21 ന് തുടങ്ങി ഏപ്രിൽ 22 വരെ സ്വീകരിക്കും. അപേക്ഷകൾ ഓൺലൈൻ മോഡിൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും അവസാന തീയതിക്ക് ശേഷമോ ഫീസ് അടയ്ക്കാതെയോ ഉള്ള അപേക്ഷകൾ ഒന്നും സ്വീകരിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.

എൽ ഒസി, ഫീസ് ഒടുക്കൽ എന്നിവ സംബന്ധിച്ച നിർദ്ദിഷ്ട സമയപരിധികൾ കർശനമായി പാലിക്കണമെന്ന് ബോർഡ് വ്യക്തമാക്കി.

പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സിബിഎസ്ഇ അറിയിപ്പ് ഇവിടെ വായിക്കാം

Education News: CBSE Class 10 second board exam applications are open from today until April 20. Check guidelines, eligibility, application steps, and important dates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനുമായുള്ള രണ്ടാം ഘട്ട ചര്‍ച്ച; യുഎസ് പ്രതിനിധികള്‍ തിങ്കളാഴ്ച പാകിസ്ഥാനില്‍, സ്വരം കടുപ്പിച്ച് ട്രംപ്

Weekly Rashi Phalam (April 19- April 25, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam April 20 | പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം, ആ​ഗ്രഹങ്ങൾ നിറവേറും

തോല്‍ക്കാത്ത ഒരേയൊരു ടീം! ലഖ്‌നൗവിനെ തകർത്തെറിഞ്ഞ് പഞ്ചാബ് കിങ്‌സ്

'ഭായ്, കുറച്ച് ഝാൽമുരി തരു'; അതിഥിയെ കണ്ട് അമ്പരന്ന് കടക്കാരൻ! പലഹാരം ആസ്വദിച്ച് കഴിച്ച് പ്രധാനമന്ത്രി (വിഡിയോ)

SCROLL FOR NEXT