Central Government Institution Invites Applications for 6 Technician Apprentice Posts for PwBD Candidates 
Career

ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ടെക്നിക്കൽ അപ്രന്റീസ് ഒഴിവുകൾ

2022 മാർച്ച്/ഏപ്രിലിന് ശേഷം കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ അപ്രന്റീസ് (കൊമേഴ്സ്യൽ പ്രാക്ടീസ്) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ നിയമിക്കുന്നു. അകെ ആറ് ഒഴിവുകളാണ് ഉള്ളത്. 2022 മാർച്ച്/ഏപ്രിലിന് ശേഷം കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 17-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം.

യോഗ്യത

അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.

കൂടാതെ അംഗീകൃത സർവകലാശാലയിലോ ബോർഡിലോ നിന്ന് മൂന്ന് വർഷത്തെ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ നേടിയിരിക്കണം.

ഡിപ്ലോമയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോ അല്ലെങ്കിൽ 6.32 സി.ജി.പി.എയോ ഉണ്ടായിരിക്കണം.

പ്രായപരിധി

2026 ജൂൺ 30-ന് 18 മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

അർഹരായ സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസിൽ 2026 ജൂലൈ 17-നകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയാണ് തിരഞ്ഞെടുപ്പ് നടപടികൾക്കായി പരിഗണിക്കുക.

Central Government Institution Invites Applications for 6 Technician Apprentice Posts for PwBD Candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

'എന്തിന്റെ കേടാരുന്നു! പേന തെളിയാതെ വരുമ്പോൾ ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട്'; വിനായകന്റെ ഓട്ടോ​ഗ്രാഫിനെ ട്രോളി സോഷ്യൽ മീഡിയ

മുന്നിൽ ഫ്രാൻസ് തന്നെ! ലോക കിരീടം അർജന്റീന നിലനിർത്തുമോ? അറിയാം സാധ്യതകൾ

ഇ-മെയില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം, ഫീച്ചറുമായി ആധാര്‍ അപ്പ്; സേവനം ആറുമാസം സൗജന്യം, അറിയേണ്ടതെല്ലാം

ദുൽഖർ സൽമാൻറെ പുതിയ ചിത്രം; നായികയായി പൂജ ഹെഗ്‌ഡെ; പേരും ഫസ്റ്റ് ലുക്കും നാളെ