CIL Management Trainee Recruitment 2026 for 276 Mining Vacancies Apply from May 8 FILE
Career

കോൾ ഇന്ത്യ ലിമിറ്റഡിൽ 276 ഒഴിവുകൾ; എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം, ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം

മൈനിങിൽ എൻജിനീയറിങ് പൂർത്തിയാക്കിവർക്ക് ആണ് അവസരം. ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 276 ഒഴിവുകളാണ് ഉള്ളത്. മൈനിങിൽ എൻജിനീയറിങ് പൂർത്തിയാക്കിവർക്ക് ആണ് അവസരം. ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ഓൺലൈൻ ആയി മേയ് 8 മുതൽ ജൂൺ 7 അപേക്ഷ സമർപ്പിക്കാം.

യോഗ്യത

  • ഉദ്യോഗാർത്ഥികൾ മൈനിങ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.

  • എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.

  • അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള റെഗുലർ കോഴ്സ് ചെയ്തവരെ മാത്രമേ പരിഗണിക്കൂ.

  • GATE-2025 പരീക്ഷയിൽ മൈനിങ് എൻജിനീയറിങ് (Paper Code: MN) വിഷയത്തിൽ സാധുവായ സ്കോർ നിർബന്ധമാണ്.

  • മറ്റു വർഷങ്ങളിലെ GATE സ്കോറുകൾ അംഗീകരിക്കില്ല.

  • സി.ജി.പി.എ/ജി.പി.എ/സി.പി.ഐ അടിസ്ഥാനത്തിലുള്ള മാർക്ക് സിസ്റ്റത്തിൽ പഠിച്ചവർക്ക് അത് ശതമാനമായി മാറ്റിയ സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്ന് ലഭ്യമാക്കി അപേക്ഷയോടൊപ്പം നിർബന്ധമായും സമർപ്പിക്കണം

തെരഞ്ഞെടുപ്പ് പ്രക്രിയ

  • GATE-2025 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

  • മൈനിങ് എൻജിനീയറിങ് വിഷയത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി ഓരോ ഒഴിവിനും 1:3 അനുപാതത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

  • ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനായി (DV) വിളിക്കും.

  • ഡോക്യുമെന്റ് വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയവർക്ക് കമ്പനിയുടെ മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക മെഡിക്കൽ പരിശോധന (IME) നടത്തും.

  • ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://d3u7ubx0okog7j.cloudfront.net/documents/Detailed.pdf

CIL Management Trainee Recruitment 2026 for 276 Mining Vacancies Apply from May 8

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്

വൈകിയാൽ ജീവൻ തന്നെ നഷ്ടപ്പെടാം, നിർജ്ജലീകരണം എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ

യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ, കുതിച്ച് സെന്‍സെക്‌സ്, 600 പോയിന്റിന്റെ നേട്ടം; മുന്നേറി രൂപ, എണ്ണവില 110 ഡോളറില്‍ താഴെ

'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്'; വൈകാരിക കുറിപ്പുമായി സംവിധായകൻ

എസ്പിഎഫ് 15,30,50 ; സൺസ്ക്രീൻ തിരഞ്ഞെടുക്കും മുമ്പ് അറിയൂ

SCROLL FOR NEXT