Applications for clinical psychologist at the Central University of Kerala can be submitted until December 5th.  chat gpt
Career

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ഇന്റേൺഷിപ്പ്

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അപേക്ഷ ഡിസംബര്‍ അഞ്ച് വരെ നൽകാം, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ഇന്റേൺഷിപ്പിനുള്ള അപേക്ഷ തീയതി ഡിസംബ‍ർ അഞ്ച് വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ക്ലിനിക്കല്‍ സൈക്കോളജി/കൗണ്‍സിലിങ് സൈക്കോളജി എന്നിവയില്‍ ഏതിലെങ്കിലും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍സിഐ)യുടെ രജിസ്ട്രേഷനോടു കൂടിയ ബിരുദാനന്തര ബിരുദം, എം.ഫില്‍, കൗമാര/യുവ കൗണ്‍സിലിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.

പ്രായപരിധി: 55 വയസ്സ്.

താൽപ്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനുള്ളില്‍ contract.engage@cukerala.ac.in എന്ന ഇ മെയിലിലേക്ക് വിശദമായ ബയോഡാറ്റയും മതിയായ രേഖകളും സഹിതം അപേക്ഷിക്കേണ്ടതാണ്.

കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം അഭിമുഖ തീയതി പിന്നീട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

കെ എസ് ഇ ആർ സി ഇന്റേൺഷിപ്പ്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC-കെ എസ് ഇ ആർ സി) ഇന്റേൺഷിപ്പ് അപേക്ഷ തീയതി നീട്ടി.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) ഇലക്ട്രിക്കൽ എൻജിനീയറിങ് / ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്വിഭാഗങ്ങളിലെ ബിടെക് /എംടെക് ബിരുദധാരികൾക്ക് (ഫ്രഷേഴ്‌സ്) ആയി നടത്തുന്ന ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഇതിനായുള്ള ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി നീട്ടി. കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ താൽപ്പര്യമുള്ളവർക്ക് ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം.

Job Alert: Applications for clinical psychologist at the Central University of Kerala can be submitted until December 5th, while the application date for internship at the Electricity Regulatory Commission has been extended until December 5th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണത്തിന് പ്രത്യേക സംഘം, ലുക്ക്ഔട്ട് സര്‍ക്കുലര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കടുപ്പിച്ച് പൊലീസ്

ശബരിമലയില്‍ സമാന്തര നെയ് വില്‍പന വേണ്ട, നെയ്യഭിഷേകത്തിന് ടിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

വോട്ടിങ് മെഷീനുകള്‍ തയ്യാര്‍; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍; 'ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പാടില്ല'

'രാഹുലിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്തത്, അറബിക്കടല്‍ ഇളകി വന്നാലും മാറ്റമില്ല'

CDAC CCAT 2026: സിഡാക്കിന്റെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു, വിശദവിവരങ്ങൾ അറിയാം

SCROLL FOR NEXT